സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രീറാമിന് കുരുക്കാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരണപ്പെടാന്‍ ഇടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ട രാമന്‍ ഐഎഎസിനെതിരെ പുതിയ തെളിവുകള്‍ പുറത്ത്. ശ്രീറാം മദ്യപിച്ചിരുന്നെന്നത് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അപകടം ഉണ്ടാക്കിയ വാഹനം രാജ്ഭവന്‍ ഉള്‍പ്പെയുള്ള അതീവ സുരക്ഷാ മേഖലയിലൂടെ പാഞ്ഞത് മരണ വേഗതയിലാണെന്നാണ് ദൃശ്യങ്ങളിലെ സമയം വ്യക്തമാക്കുന്നത്. ഈ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രാത്രി 12. 45- പാര്‍ട്ടി നടന്നെന്ന് പറയുന്ന കവടിയാറിലെ സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും അര്‍ദ്ധരാത്രിയോടെ ശ്രീറാം പുറത്ത് വന്നത് ഓഫീസിലെ സി.സി.ടി.വി യില്‍ പതിഞ്ഞിരുന്നു. 12.49- ലഹരിയിലാണെന്ന് വ്യക്തമാവുന്ന രീതിയില്‍ ശ്രീറാം നടന്ന് പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി. ടി.വി യിലും വ്യക്തമാണ്. അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി പ്രകാരം രാത്രി 12.59 ഓടൊണ് ശ്രീറാം വാഹനത്തില്‍ കയറിയതെന്നാണ് വ്യക്തമാവുന്നത്.

ഓഫീസും, ശ്രീറാം കാത്തിരുന്നു എന്ന് വഫ പറയുന്ന കവടിയാര്‍ വിവേകാനന്ദ പാര്‍ക്കും തമ്മില്‍ ഏകദേശം 10 മിനിറ്റിലധികം ആണ് നടക്കേണ്ട ദൂരം. വഫയുടെ മൊഴി പ്രകാരം 12.59 ന് ശ്രീറാം വാഹനത്തില്‍ കയറി വെള്ളയമ്പലം ഭാഗത്തേക്ക് കാറോടിച്ച് പോവുകയും ചെയ്യുന്നു. ഇതിനിടയില്‍ വെള്ളയമ്പലത്തിന് മുന്‍പുള്ള കഫേ കോഫി ഡേയുടെ മുന്നില്‍ വച്ചാണ് ശ്രീറാം കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

അതിനായി വാഹനം നിര്‍ത്തിയതായും വഫയുടെ മൊഴി വ്യക്തമാക്കുന്നു. 01.01- വെള്ളയമ്പലം ജംങ്ഷനും മ്യൂസിയം പോലീസ് സ്റ്റേഷന്‍ ജംങ്ഷനും പിന്നിട്ട വാഹനം പബ്ലിക് ഓഫീസിന് മുന്നില്‍ അപകടത്തില്‍ പെടുന്നു. (സമയം സിസിടിവിയിലും വ്യക്തം). രണ്ട് കിലോ മീറ്റര്‍ ദൂരം വരുന്ന ദുരം പിന്നിട്ടത് വെറും ഒരു മിനിറ്റ് കൊണ്ടെന്ന് ഇതില്‍ നിന്നും തന്നെ വ്യക്തമാകുന്നു.

Share this news

Leave a Reply

%d bloggers like this: