നീനാ കൈരളിയുടെ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി മീറ്റും വര്‍ണാഭമായി.

നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ ഒളിമ്പിക് അത്ലറ്റിക് സ്റ്റേഡിയത്തിലും, റഗ്ബി ഗ്രൗണ്ടിലും, വച്ച് ‘Annual sports day & Family meet 2019’ നടന്നു. അന്നേദിവസം വടംവലി, തീറ്റ മത്സരം, ക്വിസ് മത്സരം, പെനാലിറ്റി ഷൂട്ടൗട്ട്, ഫുട്ബോള്‍, ചാക്കിലോട്ടം തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അനേകം മത്സരങ്ങള്‍ അരങ്ങേറി.

നാല് ടീമിലെ അംഗങ്ങളും അത്യന്തം വാശിയോടെ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരേസമയം കളിക്കളം ഐക്യത്തിന്റെയും വാശിയേറിയ പോരാട്ടങ്ങളുടെയും വേദിയായി മാറുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും തങ്ങളുടെയും ടീമിന്റെയും പേരുകള്‍ തുന്നിച്ചേര്‍ത്ത ജേഴ്‌സിയുമായി അണിനിരന്നത് ഏറെ നയനാനന്ദകരമായിരുന്നു.

സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.തുടര്‍ന്ന് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ഒരുപിടി നല്ല ഓര്‍മകളുമായി സ്‌പോര്‍ട്‌സ് ഡേ സമാപിച്ചു. പിന്നീട് സെപ്റ്റംബര്‍ 14 ന് നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് കേരളത്തനിമയാര്‍ന്ന രീതിയിലുള്ള ഓണാഘോഷങ്ങളും, കലാപരിപാടികളും ഓണസദ്യയും നടക്കും.


നീനാ കൈരളിയുടെ 2018-’19 വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: