വെള്ളത്തിനടിയിലൂടെ ആക്രമണം നടത്താന്‍ ഭീകര സംഘടന പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി : കടലിനടിയിലൂടെയുള്ള ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് കോപ്പ് കൂടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവികസേനാ മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നും അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി.

ജെയ്ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദ്ഗദരായ ചാവേറുകള്‍ പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ പുതുമയേറിയ മുഖങ്ങളിലൊന്നാണ് ഇത്. എന്നാല്‍ കാര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സേന മേധാവി വ്യക്തമാക്കി. നാവികസേന ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള ആക്രമണങ്ങ നാവികസേന ജാഗ്രതയിലാണെന്നും ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പരാജയപ്പെടുത്തുമെന്നും നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ് പറഞ്ഞു.

പുണെയില്‍ നടന്ന ജനറല്‍ ബിസി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചുവരുന്നത് നാവിക സേന നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യ താത്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു

Share this news

Leave a Reply

%d bloggers like this: