കേരളം പ്രളയദുരിതത്തില്‍ പെട്ട് വലയുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് 39 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി

തിരുവനന്തപുരം : കേരളം പ്രളയത്തിലും സാമ്പത്തിക ഞെരുക്കത്തിലും പെട്ട് ശ്വാസം മുട്ടുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നവീകരണം ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ചെലവ് കുറച്ച് നവീകരണം നടത്താന്‍ കഴിയും എന്നിരിക്കെ ലക്ഷങ്ങള്‍ മുടക്കിയുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനത്തിനെതിരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തി. 39 ലക്ഷം രൂപ ചിലവഴിച്ചുള്ള അറ്റകുറ്റപ്പണിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള ഭരണാനുമതി ലഭിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് സെക്രട്ടറിയേറ്റ് അനക്സിലെ അഞ്ചാം നിലയിലെ പുതിയ ഓഫീസിലേക്ക് അടുത്തിടെ മാറിയിരുന്നു. ഈ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 40,47,000 ലക്ഷം രൂപ ചിലവിട്ടാണ് മന്ത്രി എ.സി മൊയ്തീന് പുതിയ ഓഫീസ് ഒരുക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രളയത്തിലും മഴക്കെടുതിയിലും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഇത് പരിഗണിച്ചാല്‍ 20 വീടുകള്‍ക്ക് വേണ്ട തുകയാണ് രണ്ട് മന്ത്രി ഓഫീസ് മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.

Share this news

Leave a Reply

%d bloggers like this: