പാലാ ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തത വരുത്താതെ കേരള കോണ്‍ഗ്രസ്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പിജെ ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പാലാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് നിഷ ജോസ് കെ മാണി പ്രതികരിച്ചില്ല. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നാണ് അവര്‍ മറുപടി നല്‍കിയത്.

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തര്‍ക്കം തുടരുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് നേതൃത്വം രംഗക്ക വന്നിരുന്നു. പരസ്പരം പോരടിച്ച് വിജയസാധ്യക്ക് മങ്ങലേല്‍പ്പിക്കരുത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചത്.

Share this news

Leave a Reply

%d bloggers like this: