അയര്‍ലണ്ടില്‍ ആകര്‍ഷകമായ ശമ്പളം ലഭിക്കുന്ന ബിരുദങ്ങളില്‍ മികച്ചത് നിയമ പഠനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ബിരുദധാരികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ശമ്പളം ലഭിക്കുന്നതായി സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. ഇതില്‍ തന്നെ ആകര്‍ഷകമായ വേതനം ലഭിക്കുന്നത് നിയമബിരുദമുള്ളവര്‍ക്കെന്നും റിപ്പോര്‍ട്ട്. ഒരു ബിരുദധാരി പഠിച്ചിറങ്ങി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തുടക്കം ശരാശരി ശബളം 30,000 യൂറോയില്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി 29,060 യൂറോ ആയിരുന്നു. ഗ്രേഡ് അയര്‍ലന്‍ഡ് നടത്തിയ സര്‍വെ ഫലം അനുസരിച്ച് ബാങ്കിങ്, ഐ.ടി, അകൗണ്ടിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്,ഡിജിറ്റല്‍ മീഡിയ, മാര്‍ക്കിങ്, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളില്‍ അയര്‍ലണ്ടില്‍ മികച്ച വേതന വ്യവസ്ഥകളാണെന്ന് നിലവിലുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത് അകൗണ്ടിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് മേഖലയിലുമാണ്.

ബിരുദം പൂര്‍ത്തിയാക്കിയ വെറും 3 ശതമാനം പേര്‍ മാത്രമാണ് തുടക്കത്തില്‍ 20,000 യൂറോയിക്ക് താഴെയായി ശമ്പളം കൈപ്പറ്റുന്നത്. നിയമ ബിരുദമുളവര്‍ക്ക് അയര്‍ലണ്ടില്‍ തുടക്ക ശമ്പളം 40,000 യൂറോ ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 യൂറോ കൂടുതലായി വേതന വ്യവസ്ഥ വര്‍ധിക്കുകയും ചെയ്തു. അടുത്ത വര്‍ഷങ്ങളിലും ഈ മേഖലകളില്‍ റിക്രൂട്ട്‌മെന്റ് കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: