ലിട്രിമിലെ അജി പോളിന്റെ പിതാവ് നിര്യാതനായി .സംസ്‌കാരം ഇന്ന് (29 ആഗസ്റ്റ് ).

മാനര്‍ ഹാമില്‍ട്ടന്‍ : കൗണ്ടി ലിട്രിമിലെ മാനര്‍ ഹാമില്‍ട്ടന്‍ നിവാസിയും, സ്ലൈഗോ സെന്റ് തോമസ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയുമായ അജി പോളിന്റെ പിതാവ് കോളങ്ങത്ത് കെ .പി .പൈലി (71) നിര്യാതനായി .എറണാകുളം മുളന്തുരുത്തി കോരഞ്ചിറ സ്വദേശിയാണ് .സംസ്‌കാരം ഇന്ന് (29 ആഗസ്റ്റ് ,വ്യാഴം) ഉച്ച കഴിഞ്ഞു 3.30ന് മുളന്തുരുത്തി മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ . ഭാര്യ : വടവുകോട് കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗം കുഞ്ഞമ്മ പൈലി .

മക്കള്‍ :അജി പോള്‍ (അയര്‍ലന്‍ഡ്),നിഷ ജോസ് ,ജോഷി പോള്‍ (യുകെ ). മരുമക്കള്‍:ലിസ്സ കുര്യന്‍ (അവ്വര്‍ ലേഡീസ് ഹോസ്പിറ്റല്‍ ,മാനര്‍ ഹാമില്‍ട്ടന്‍),പരേതനായ ജോസ് ജോസഫ്,ദിവ്യ ജോഷി (യുകെ ).പരേതന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയും ,സ്ലൈഗോ സെന്റ്.തോമസ് ചര്‍ച്ചിന്റെ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി .

Share this news

Leave a Reply

%d bloggers like this: