കണ്ണന്‍ ഗോപിനാഥന് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ നോട്ടീസ്

ദാമന്‍ : കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങളില്‍ മനംമടുത്ത് രാജിക്കത്ത് സമര്‍പ്പിച്ച കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസമാകുന്നു എന്നും പ്രധാനമത്രിയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് നല്‍കിയ രാജിക്കത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്രഭരണപ്രദേശമായ ദാദ്ര നാഗര്‍ ഹാവേലിയുടെ തലസ്ഥാനമായ സില്‍വസ്സയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ വാതിലില്‍ ആണ് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇദ്ദേഹം നല്‍കിയ രാജി ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ദാദ്ര ആന്റ് നാഗര്‍ ഹാവേലിയിലെ നഷ്ടത്തിലായിരുന്ന വൈദ്യുതി വിതരണ ശൃംഖല വന്‍ ലാഭത്തിലേക്ക് എത്തിച്ച ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരളത്തില്‍ പ്രളയകാലത്ത് ആരുമറിയാതെ കൊച്ചിയില്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കണ്ണന്‍ ഐഎഎസിന്റെ ചുമടെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തുമാറ്റിയതില്‍ അല്ല; അവിടുത്തെ ജനവിഭാഗങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിച്ചതിനെതിരെയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ ശബ്ദം ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കണ്ണന്‍ ഗോപിനാഥന്‍.

Share this news

Leave a Reply

%d bloggers like this: