ഗാല്‍വേ ഈസ്റ്റ് ഓണാഘോഷം 2019

ഗാല്‍വേ : 2006 മുതല്‍ ഗാല്‍വേ ഈസ്റ്റ് മലയാളികള്‍ ആഘോഷിച്ചുവരുന്ന ഓണാഘോഷം ഈ വര്‍ഷവും സെപ്റ്റംബര്‍ 7 ശനിയാഴ്ച ഗാല്‍വേ മെര്‍വു കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ആഘോഷിക്കുന്നു. രാവിലെ 10:30 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷം നല്‍കുന്ന വിവിധ മത്സര ഇനങ്ങള്‍, ലളിത കലകള്‍ എന്നിവക്ക് പുറമെ റോയല്‍ കാറ്ററിംഗ് ഡബ്ലിന്‍ വിളമ്പുന്ന ഓണസദ്യയും ചേര്‍ന്നതാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍.

മലയാളികള്‍ ഗാല്‍വേ സിറ്റി, കൗണ്ടി ഭാഗത്തു വന്നു തുടങ്ങിയത് മുതല്‍ ഗാല്‍വേ ഈസ്റ്റ് ഓണം ആഘോഷിച്ചു വരുന്നു. പതിവ് പോലെ ലാളിത്യത്തിനു മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ വര്‍ഷവും പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗാല്‍വേയില്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ ക്കു ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സജി തോമസ് : 089 419 0011
ബിനോയ് കുര്യന്‍: 0872256872

Share this news

Leave a Reply

%d bloggers like this: