ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കേട്ട അയര്‍ലണ്ടിലെ 300 ജീവനക്കാരെ പിരിച്ച് വിട്ട് ആപ്പിള്‍

കോര്‍ക്ക് : അടുത്തിടെ ആപ്പിള്‍ന് എതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനി, കോര്‍ക്കില്‍ 300 ജീവനക്കാരെ പിരിച്ചു വിട്ടു. ആപ്പിളിന്റെ വിര്‍ച്യുല്‍ അസിസ്റ്റന്റ് ആയ സിറി ഉപഭോക്താക്കളുടെ സമ്മതം കൂടാതെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുകയും, കമ്പനിയിലെ ജീവനക്കാര്‍ ഇത് ട്രൈനിങ്ങിന്റെ ഭാഗമായി കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ജീവനക്കാര്‍ തന്നെ പറഞ്ഞിരുന്നു.

ഉപഭോക്താക്കളുടെ വ്യാപാര കരാറുകള്‍, വില്പന, ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍ എന്നിവ ‘സിറി’യുടെ പ്രവര്‍ത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷണത്തിന്റെ ഭാഗമായി ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്ബനിയുടെ ജീവനക്കാര്‍ ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജോലിയുടെ ഭാഗമായി സെക്കന്‍ഡുകള്‍ നീളുന്ന ആയിരകണക്കിന് ഉപഭോക്താക്കളുടെ സംഭാഷണ ശകലങ്ങളും തങ്ങള്‍ കേള്‍കുന്നുണ്ടെന്നാണ് ഈ ജീവനക്കാര്‍ പറഞ്ഞിരുന്നു.

സിറി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശബ്ദവിവരങ്ങള്‍ ചിലര്‍ കേള്‍ക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് ആപ്പിള്‍ പറയുന്നത്. ഈ വിവരം പുറത്ത് നിരീക്ഷകര്‍ക്ക് ‘സിറി’യുടെ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കാനുള്ള അനുമതി കഴിഞ്ഞ മാസം ആപ്പിള്‍ നിര്‍ത്തിവച്ചിരുന്നു.

എന്നാല്‍ കമ്പനിയുടെ അനുമതിയോടെയാണ് ഇത് നടക്കുന്നതെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ ഡേറ്റ സംരക്ഷണ നിയമത്തില്‍ ആപ്പിളിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പിഴവ് ഉയത്തികാണിച്ച് നിരവധി പരാതികളും, പ്രതിഷേധങ്ങളും വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

Share this news

Leave a Reply

%d bloggers like this: