ബ്രേയില്‍ ഓണാഘോഷവും മാനവികം അസോസിയേഷന്‍ ഉത്ഘാടനവും 31 ന് ജോണ്‍ ബ്രേഡി TD നിര്‍വഹിക്കും

ബ്രേയില്‍ ഓണാഘോഷവും മാനവികം അസോസിയേഷന്‍ ഉത്ഘാടനവും ഓഗസ്റ്റ് 31 ശനിയാഴ്ച ജോണ്‍ ബ്രേഡീ TD നിര്‍വഹിക്കും. ഡണ്‍ലേരി കൗണ്ടി കൗണ്‍സിലറായിരുന്ന ഷെയിന്‍ ഓ ബ്രയാന് അധ്യക്ഷനായിരിക്കും.

മാവേലിയെ എതിരേല്‍ക്കാന്‍ മാനവികം അസോസിയേഷന്റെ നേതൃത്യത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .രാവിലെ 10 മണി മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായികമത്സരങ്ങളോടു കൂടി പരിപാടികളാരംഭിക്കും.തുടര്‍ന്ന് തിരുവാതിര, രസകരമായ സ്‌കിറ്റുകള്‍, ഭരതനാട്യം,വള്ളം കളി,തുമ്പിതുള്ളല്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഫ്യൂഷന്‍ ഡാന്‍സുകള്‍, ഒരുകൂട്ടം വേട്ടക്കാരും പുലികളും ഏറ്റുമുട്ടുന്ന പുലികളി, വിവിധ ടീമുകളുടെ വടം വലിമത്സരം ക്യാഷ് പ്രൈസും. അതോടൊപ്പം തന്നെ മാനവികം അസോസിയേഷന്‍ ഉത്ഘാടനവും നടക്കുന്നതാണ്. ആഘോഷപരിപാടികളിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി മാനവികം കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപെടുക:
സാജുവര്ഗീസ്: 0894981427
ഉല്ലാസ് തോമസ് : 0879772324
സുനില്‍ തോമസ് : 0873263663
തോംസണ്‍ Thomas;0877524903
ജോര്‍ജ് തെക്കനത് :0872136913

Share this news

Leave a Reply

%d bloggers like this: