വടക്കന്‍ അയര്‍ലണ്ടിനെയും സ്‌കോട്‌ലന്‍ഡിനെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു പാലം പരിഗണനയില്‍

ബെല്‍ഫാസ്റ്റ് : വടക്കന്‍ അയര്‍ലണ്ടിനെയും സ്‌കോട്‌ലാന്‍ഡിനെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു പാലം ഉടന്‍ യാഥാര്‍ഥ്യമായേക്കും. നോര്‍ത്തേണ്‍ ചാനലിന് മുകളിലൂടെയായിരിക്കും ഈ പാലം നിര്‍മ്മിക്കപ്പെടുക എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സ്‌കോട്‌ലാന്‍ഡിലെയും കൗണ്‍സിലര്‍മാരാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്.

നോര്‍ത്തേണ്‍ ചാനലിലൂടെയുള്ള ബന്ധം മെച്ചപ്പെടുത്തി സാമ്പത്തികവും സാംസ്‌കാരികവും വിനോദ സഞ്ചാര മേഖലയിലും വമ്പന്‍ പുരോഗതിയുണ്ടാക്കുന്ന ഈ പദ്ധതിയുമായുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഒരു സ്‌കോട്ടിഷ് കൗണ്‍സില്‍ അംഗം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിരുന്നു. വളരെ കാലമായി ഈ രണ്ട് റീജിയണുകളെയും ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മിക്കാനുളള ആഗ്രഹം ഇവിടങ്ങളിലെ ഭരണാധികാരികള്‍ പുലര്‍ത്തി വരുന്നുണ്ട്.

അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത പദ്ധതിയ്ക്ക് ബോറിസ് ജോണ്‍സണ്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ അയര്‍ലണ്ടിലെ ഡി യു.പി സര്‍ക്കാരും പാലം നിര്‍മ്മാണത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചാനലിന് കുറുകെ ഇത്തരത്തിലുള്ള ഒരു പാലം യാഥാര്‍ത്ഥ്യമാക്കുന്ന സാധ്യതകളെ പറ്റി ഗൗരവകരമായി ആലോചിക്കണമെന്ന് യുകെ, സ്‌കോട്ടിഷ്, ഐറിഷ് ഗവണ്‍മെന്റുകളോട് കഴിഞ്ഞ വര്‍ഷം യുകെയിലെ പ്രമുഖ ആര്‍ക്കിടെക്ട് പ്രഫസറായ അലന്‍ ഡന്‍ലപ് ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: