ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ചാരകണ്ണുകള്‍ പ്രധാന വിവരങ്ങള്‍ ശേഖരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നിരീക്ഷണ കപ്പലുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവിക സേന താവളെങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍
ശേഖരിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിനായി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ എന്ന കപ്പലാണ് ചൈന ടിയാന്‍വാങ്ഷിംഗില്‍ വിന്യസിച്ചിട്ടുള്ളത്.

ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ കടന്ന ചൈനീസ് ചാരക്കപ്പല്‍ കുറച്ച് ദിവസം ഇവിടെ ചെലവിട്ടിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ കിഴക്കന്‍ അതിര്‍ത്തിക്കടുത്തായാണ് കപ്പല്‍ കണ്ടെത്തിയത്. 815 ടൈപ്പ് മോഡേണ്‍ ഇലക്ട്രോണിക് സര്‍വൈലസന്‍സ് സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ചൈന ആന്‍ഡമാനില്‍ വിന്യസിച്ചിരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതോടെ ഇന്ത്യന്‍ നാവികസേനയുടെ സുരക്ഷാ ക്രമീരണങ്ങള്‍ വര്‍ധിപ്പിട്ടുണ്ട്. മിസൈലുകളെ നിരീക്ഷിക്കാന്‍ ശേഷിയുള്ള 815 ജി ഡോങ്ഡിയാഗോ കപ്പല്‍ പസഫിക് മേഖലയിലെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും ഉപയോഗിച്ച് വരുന്നുണ്ട്. മൂന്ന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റിനകള്‍ക്ക് രഹസ്യമായി കപ്പലുകളുടെ സിഗ്‌നലുകള്‍ നിരീക്ഷിക്കാന്‍ സാധിക്കും. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖവും കറാച്ചിയിലെ നാവിക സേനാ ആസ്ഥാനങ്ങളും ആധുനികവല്‍ക്കരിക്കാനുള്ള നീക്കവും ചൈന ഇതിനിടെ നടത്തിവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: