യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അയര്‍ലന്‍ഡില്‍

ക്ലെയര്‍ : യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍. ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ അതീവ സുരക്ഷയോടെ എത്തിയ പെന്‍സിനും, ഭാര്യ കരീന്‍ പെന്‍സിനും ഔദ്യോകിയ ബഹുമതികളുടെയാണ് അയര്‍ലന്‍ഡ് സ്വാഗതം അരുളിയത്. ക്ലെയറിലെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബുമായി ചേര്‍ന്ന വസതിയിലാണ് ഇവര്‍ തങ്ങുക. യു.എസ് -ഐറിഷ് സേനകളുടെ സുരക്ഷാവലയത്തിലാണ് ഇപ്പോള്‍ ക്ലെയര്‍.

അയര്‍ലണ്ടില്‍ പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്, പ്രധാനമന്ത്രി ലിയോ വരേദ്കര്‍ എന്നിവരുമായി പെന്‍സ് കൂടിക്കാഴ്ച നടത്തും. യു.എസ് അയര്‍ലന്‍ഡുമായുള്ള വ്യാപാര ബന്ധം, യുഎസിലെ ഐറിഷ് കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിദേശ നിക്ഷേപം തുടങ്ങിയ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. വടക്കന്‍ അയര്‍ലന്‍ഡ്, ഗുഡ് ഫ്രൈഡേ അഗ്രിമെന്റ്, ബ്രെക്‌സിറ്റ് തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.

അയര്‍ലണ്ടിലെ യു.എസ് എംബസ്സിയില്‍ വെച്ച് അമേരിക്കയില്‍ നിക്ഷേപം നടത്താന്‍ താത്പര്യപെടുന്ന ബിസിനെസ്സ് ടൈക്കൂണുകളുമായും യു.എസ് വൈസ് പ്രസിഡണ്ട് ചര്‍ച്ചകള്‍ നടത്തും. ക്ലെയറില്‍ പെന്‍സ് താമസമാകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. തന്റെ പൂര്‍വികര്‍ ഐറിഷ് കത്തോലിക്കാ വിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നെന്നും, ഇവര്‍ പിന്നീട് യുഎസിലേക്ക് കുടിയേറുകയായിരുന്നു എന്ന് പറഞ്ഞ പെന്‍സ് തന്റെ കുടുംബവേരുകള്‍ ക്ലെയറില്‍ തന്നെ ആയിരുന്നു എന്നും ഓര്‍മിക്കുന്നു.

Share this news

Leave a Reply

%d bloggers like this: