ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വെയില്‍ ഫിയാന ഫോളിന് മുന്‍തൂക്കം; സിന്‍ഫിന്‍ പാര്‍ട്ടിയും മുന്നേറ്റത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടിയായി ഫിയാന ഫാള്‍ എന്ന് അഭിപ്രായ സര്‍വെയില്‍ വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടിക്ക് കഴിഞ്ഞ ജൂലൈ വരെയുണ്ടായിരുന്ന ജനപ്രീതിയില്‍ ഒരു പോയിന്റ് ഇടിവ് വന്നിട്ടുമുണ്ട്. 29 ശതമാനമാണ് പാര്‍ട്ടിയുടെ ജനപിന്തുണ. ഫിനഗേലിനു 26 ശതമാനം മാത്രമാണ് പിന്തുണ.

വരേദ്കറിന്റെ നേതൃത്വത്തില്‍ വന്നതിനുശേഷം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇടക്കിടെ ഉണ്ടായ വിവാദങ്ങള്‍ ആവാം ഫിനഗേലിനെ പിന്നോട്ടടിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ സിന്‍ഫിന്‍ പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 6 പോയിന്റുകള്‍ പിന്നിട്ട് 20 ശതമാനമാണ് പാര്‍ട്ടിയുടെ ജനപിന്തുണ.

കഴിഞ്ഞ മെയില്‍ നടന്ന ലോക്കല്‍ – യൂറോപ്യന്‍ തെരഞ്ഞെടുപ്പിന് ശേഷം സിന്‍ഫിന്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ബ്രെക്‌സിറ്റ് പിടിമുറുക്കിയതോടെ യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന ആശയം അവതരിപ്പിച്ചതും പാര്‍ട്ടിയുടെ പോയിന്റ് നിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കി. ജനപ്രിയ നേതാവായി അഭിപ്രായ സര്‍വ്വേയില്‍ തെരെഞ്ഞെടുക്കപ്പെട്ടത് മൈക്കിള്‍ മാര്‍ട്ടിനെയാണ്. ഇത് അഞ്ചാം തവണയാണ് ഫിയാന ഫാള്‍ മികച്ച പാര്‍ട്ടിയായി തെരെഞ്ഞെടുക്കപ്പടുന്നത്. സണ്‍ഡേ ടൈംസ് ആണ് അഭിപ്രായ സര്‍വ്വേ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: