എന്‍ക്രിപ്റ്റ് സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ സൗകര്യം വേണം; ഫേസ്ബുക്കിനോട് ആവശ്യം അറിയിച്ചത് ഈ മൂന്ന് രാജ്യങ്ങള്‍

വാഷിങ്ടണ്‍: എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് അധികൃതര്‍ക്ക് കടന്നു ചെല്ലാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഫേസ്ബുക്കിനോട് യു.എസ്, യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അയച്ച തുറന്ന കത്തിലൂടെയാണ് വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി വിവിധ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് അധികൃതര്‍ക്ക് കടന്നു ചെല്ലാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഫേസ്ബുക്കിനോട് യു.എസ്, യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അയച്ച തുറന്ന കത്തിലൂടെയാണ് വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി വിവിധ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

മെസേജിംഗ് സേവനങ്ങളിലുടനീളം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ്’ അവര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്നത്. അതിനുമുന്‍പ് ഉപഭോക്തൃ സുരക്ഷയില്‍ ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്തുകയും, തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ നിയമാനുസൃതമായി സര്‍ക്കാരിന് അറിയാനുള്ള മാര്‍ഗ്ഗം ഉള്‍പ്പെടുത്തുകയും വേണമെന്ന് കത്തില്‍ പറയുന്നു.

യുഎസും യുകെയും ഒരു ‘ലോക-ആദ്യത്തെ’ ഡാറ്റാ ആക്‌സസ് കരാറില്‍ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു. അത് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക്അവരുടെ ഗവണ്‍മെന്റുകളെ ആശ്രയിക്കാതെതന്നെരാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന്‌നേരിട്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അനുവാദം നല്‍കും.തീവ്രവാദം, കുട്ടികളെ ചൂഷണം ചെയ്യല്‍,മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം സുഗമമാക്കുന്നതിനാണ് കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതുവരെ അത്തരം വിവരങ്ങള്‍ ലഭ്യമാവണമെങ്കില്‍ ആദ്യം സര്‍ക്കാരിനെയായിരുന്നു സമീപിക്കേണ്ടിയിരുന്നത്. അതിനൊരു മറുപടി ലഭിക്കാന്‍തന്നെ സാധാരണ ആറുമാസം മുതല്‍ രണ്ട് വര്‍ഷം വരെ സമയം എടുക്കുകയും ചെയ്യുമായിരുന്നു.പുതിയ ഉഭയകക്ഷി കരാര്‍ ഈ പ്രക്രിയ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: