സൗദിയെ തകര്‍ത്ത് തരിപ്പണമാക്കുമെന് ഹൂതികളുടെ ഭീഷണി

റിയാദ്: യെമനില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്ന സൗദിക്ക് വലിയ മുന്നറിയിപ് നല്‍കി ഹൂതികള്‍. യമന്‍ ഭരണകൂടങ്ങള്‍ക്കൊപ്പം തങ്ങള്‍ക്കെതിരെ പോരാട്ടം തുടര്‍ന്നാല്‍ സൗദിയെ തകര്‍ത്ത് തരിപ്പണമാക്കുമെന്നാണ് ഭീഷണി. സൗദി അറേബ്യക്കെതിരെ അടുത്ത ഘട്ട ആക്രമണത്തിനാണ് വിമത സംഘം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സൗദിയുടെ സൈനിക ക്യാമ്പുകളില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണവും മുമ്പ് നടന്ന അരാംകോ ആക്രമണവും അടക്കം നിരവധി നാശനഷ്ടങ്ങളാണ് സൗദിക്ക് യെമന്‍ വിമതരില്‍ നിന്നുണ്ടായത്.

യെമനില്‍ ഭാഗികമായി സൈനിക നടപടി നിര്‍ത്തിവെച്ചിട്ടുണ്ടെന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും വിമതര്‍ക്കെതിരെ സൗദി സൈന്യം പോരാടുന്നുണ്ട് എന്നാണ് ഹൂതികള്‍ പറയുന്നത്. സൗദിയിലെ എല്ലാ ആക്രമണങ്ങള്‍ക്കും സഹായം നല്‍കുന്നത് ഇറാനാണെന്ന് സൗദി ആരോപിക്കുന്നുണ്ട്. ഹൂത്തികള്‍ക്ക് ആയുധം എത്തിച്ച് നല്‍കുന്നത് ഇറാനാണെന്നാണ് സൗദി ആരോപിക്കുന്നത്. അതേസമയം യെമനില്‍ സമാധാന ശ്രമങ്ങള്‍ സൗദി നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന.

സൗദിക്കെതിരെയുള്ള ആക്രമണം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് ഹൂത്തികള്‍ ഒരുങ്ങുന്നത്. യെമനില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാതെ തങ്ങള്‍ തിരിച്ചടി അവസാനിപ്പിക്കില്ലെന്നും ഹൂത്തികള്‍ വ്യക്തമാക്കി. വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണങ്ങള്‍ യാതൊരു വിധി നിയന്ത്രണങ്ങളുമില്ലാത്ത ശക്തിയേറിയതായിരിക്കും. അത് സൗദിയെ തകര്‍ക്കും. സമാധാന ശ്രമങ്ങള്‍ വിജയകരമായിട്ടില്ലെങ്കില്‍ അത് സംഭവിക്കുമെന്നും ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: