കേരളത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു കൊലപാതക പരമ്പര പുറത്തു വന്നു ; കോഴിക്കോട് സ്വത്ത് തട്ടിയെടുക്കാന്‍ ഘട്ടംഘട്ടമായി സ്ത്രീ കൊലപ്പെടുത്തിയത് 6 പേരെ

കോഴിക്കോട് : സമാനമായമായ രീതിയില്‍ ഒരു കുടുബത്തിലെ അംഗങ്ങളും, ബന്ധുക്കളുമടക്കം 6 പേരുടെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിയ്ക്ക് അടുത്ത് കൂടത്തായി സ്വദേശികളാണ് കൊല്ലപ്പെട്ടത്. റിട്ടയേര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്(66), ഭാര്യയും റിട്ടയേര്‍ഡ് അധ്യാപികയുമായ അന്നമ്മ(57), മകന്‍ റോയി തോമസ്(40), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍(68), ടോമിന്റെ സഹോദര പുത്രന്റെ ഭാര്യ സിസിലി, സിസിലിയുടെ മകള്‍ അല്‍ഫോണ്‍സ(പത്ത് മാസം) എന്നിവരാണ് സമാനമായ രീതിയില്‍ മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും 2016ല്‍ സിലിയും മരിച്ചു.

കുടുംബത്തിനകത്ത് തന്നെ നടന്ന വിവാഹവും, ഒപ്പം ഒരു ഒസ്യത്തുമാണ് കേസ് വീണ്ടും കുത്തിപ്പൊങ്ങാന്‍ കാരണമായത്. റോയിയുടെ സഹോദരനും സഹോദരിയുമാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അടുത്ത ബന്ധു ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട റോയ് യുടെ ഭാര്യയാണ് ജോളി. കുടുബത്തില്‍ സംഭവിച്ച കൂട്ടമരണങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ട സിസിലിയുടെ ഭര്‍ത്താവു രണ്ടാമത് ജോളിയെ വിവാഹം ചെയ്തിരുന്നു. ജോളിക്ക് സിസിലിയുടെ ഭര്‍ത്താവിന്റെ കൂടെ ജീവിക്കാനും, സ്വത്തുക്കള്‍ കൈക്കലാക്കാനും വേണ്ടിയാണ് ജോളി മാറ്റു ആരുടെയൊക്കയോ സഹായത്തോടെ സ്വന്തം ഭര്‍ത്താവ് ഉള്‍പ്പെടെ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

കേസുമായി ബന്ധപ്പെട്ട് ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവും ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ലഭിച്ച പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷണം ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി അടക്കം ആറ് അംഗങ്ങളുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. മരണപ്പെട്ടവര്‍ എല്ലാവരും ഭക്ഷണം കഴിച്ച ഉടന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

നൈട്രജന്‍ സൈനേഡ് ആണ് മരണ കാരണമെന്ന് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. റോയിയുടെ അനിയന്‍ റോജോ നല്‍കിയ പരാതിയിലാണ് പോലീസ് ഈ കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചത്. ആറ് മരണങ്ങള്‍ക്കും സമാനസ്വഭാവമുണ്ടെന്നും അതില്‍ ചില സംശയങ്ങളുണ്ടെന്നും ഈ പരാതിയില്‍ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതോടെ അന്വേഷണ ചുമതല എസ് പിയുടെ മേല്‍നോട്ടത്തില്‍ പുനരാരംഭിക്കുകയായിരുന്നു

Share this news

Leave a Reply

%d bloggers like this: