സെല്‍ഫ് എംപ്ലോയ്ഡ് ആണോ? ടാക്‌സ് ക്രെഡിറ്റുകള്‍ ഇപ്പോള്‍ ഉറപ്പാക്കണം…

ഒക്ടോബര്‍ മാസം സെല്‍ഫ് എംപ്ലോയ്ഡ് ആയവര്‍ക്കും ബിസിനസ് ഔനേഴ്‌സിനും ടാക്‌സ് അടക്കേണ്ട സമയംആണ്. അതെ സമയം തന്നെ ഉണ്ടാക്കിയ വരുമാനത്തില്‍ നിന്ന് അധികം ടാക്‌സ് കൊടുക്കാതെ പെന്‍ഷന്‍, ഇന്‍കംപ്രൊട്ടക്ഷന്‍, മുതലായ മാര്‍ഗങ്ങളിലൂടെ എഫിഷ്യന്‍സി വരുത്താന്‍ കഴിയും. ഉദാഹരണത്തിന് അന്‍പതിനായിരംയൂറോ ട്രേഡിങ്ങ് ലാഭമുള്ള ഒരു സെല്ഫ് എംപ്ലോയ്ഡ് കാരന് പതിനായിരം പെന്ഷനിലേക്കു മാറ്റുന്നതിലൂടെ രണ്ടായിരം യൂറോയുടെ മിനിമം ടാക്‌സ് ലാഭം ലഭിക്കുന്നു. ഇത് അധിക പേര്‍സണല്‍ വരുമാനം ഉള്ള ആളാണെങ്കില്‍ നാലായിരം യൂറോ വരെ ആകാം.

കമ്പനിയുടെ അക്കൗണ്ടിലൂടെ, ഇന്‍കം പ്രൊട്ടക്ഷന്‍ ചെയ്യുന്ന വഴിയെയും ടാക്‌സ് റിലീഫ് നേടാവുന്നതാണ്. ഒരു നല്ല അക്കൗണ്ടന്റ് ഈ വശങ്ങള്‍ നേരത്തെ കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കും.അഥവാ ഈ കാര്യങ്ങള്‍ ഒരു ഫിനാന്‍ഷ്യല്‍അഡൈ്വറുടെ സഹായത്തോടെ ചെയ്ത ശേഷം, കണക്കുകള്‍ അക്കൗണ്ടന്റിന് കൊടുത്താല്‍ മതിയാകും. മുന്‍പ്പറഞ്ഞ കാര്യങ്ങള്‍ company ട്രേഡിങ്ങ് എക്‌സ്‌പെന്‍സ് പോലെ തന്നെ കണക്കാക്കാവുന്നവ ആണ്.

ഓണ്‍ലൈന്‍ അക്കൗണ്ട് വഴി ചെയ്യുന്നതിലൂടെ ടാക്‌സ് അടക്കേണ്ട തീയതി നവംബര് 12 വരെ ഈ വര്ഷം നീട്ടാന്‍കഴിയും. ഈ വിവരം പ്രധാനമായി ഉപകാരപ്പെടുക കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ടാക്‌സി ഡ്രൈവേഴ്‌സ്, റെസ്റ്റോറന്റ് ഔനേഴ്സ്, ഗ്രോസറി കട ഉടമകള്‍, ട്രേഡ് ജോലികള്‍ ചെയ്തു സ്വന്തം ടാക്‌സ് അടക്കുന്നവര്‍, സ്വന്തമായി വേറെ ബിസിനസ് സംരഭങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ്.

ഹയര്‍ ടാക്‌സ് കൊടുക്കുന്ന PAYE എംപ്ലോയീ ആയിട്ടുള്ള ഒരു പാട് ദമ്പതികള്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ സെല്ഫ്എംപ്ലോയ്ഡ് അല്ലെങ്കില്‍ തന്നെ, ഇന്‍കം പ്രൊട്ടക്ഷന്‍, പേഴ്‌സണല്‍ പെന്‍ഷന്‍ , AVC പെന്‍ഷന്‍ കോണ്ട്രിബൂഷന്‍മുതലായ കാര്യങ്ങളിലൂടെ 40 % ടാക്‌സ് പോകുന്നത് കുറക്കാന്‍ കഴിയും.

ഒരു റിവ്യൂ ചെയ്യുന്നതിലൂടെ ഈ വശങ്ങളിലൂടെ ടാക്‌സ് ലഭിക്കാമോ എന്നറിയാം. കൂടുതല്‍ വിവരങ്ങള്‍ക്കായിലേഖകനെ ബന്ധപ്പെടാം

To know more, contact Jospeh Ritesh QFA, RPA Financial Advisor:joseph@irishinsurance.ie Ph: 0873219098

Share this news

Leave a Reply

%d bloggers like this: