തുര്‍ക്കിയില്‍ ആണവായുധങ്ങളുടെ സജ്ജീകരണം സ്ഥിരീകരിച്ച് ട്രംപ്; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവന പുത്തന്‍ വിവാദത്തിന് തിരികൊളുത്തുമ്പോള്‍…

തുര്‍ക്കിയില്‍ ബോംബുകള്‍ അടക്കമുള്ള ആണവായുധങ്ങള്‍ യുഎസ് സജ്ജീകരിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് കീഴ്വഴക്കം ലംഘിക്കുന്നതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളതുമായ പ്രസ്താവനയാണ് അതീവ രഹസ്യ സ്വഭാവമുള്ള വിവരം പുറത്തുവിട്ടതിലൂടെ ട്രംപ് നടത്തിയിരിക്കുന്നത്. തുര്‍ക്കി ഇപ്പോള്‍ സിറിയയില്‍ ആക്രമണം നടത്തി, യുഎസിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ആയുധങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നു. യുഎസ് സേന പിന്‍വാങ്ങിയ സിറിയന്‍ മേഖലയില്‍ റഷ്യന്‍ തുര്‍ക്കി സേനകള്‍ എത്തിയിരുന്നു.

തുര്‍ക്കിയില്‍ ബോംബുകള്‍ ഉണ്ട് എന്ന് നേരിട്ട് പറയുകയല്ല യുഎസ് പ്രസിഡന്റ് ചെയ്തത്. പകരം സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു – ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, അവ സുരക്ഷിതമാണ് എന്ന്. അവിടെ നമുക്ക് ശക്തമായൊരു വ്യോമസേന താവളമുണ്ട്. യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോ നേതാക്കളോ ഇത്തരത്തില്‍ ആണവായുധങ്ങള്‍ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താറില്ല എന്ന് ഇത് സുരക്ഷാനയത്തിന്റെ ഭാഗമാണ്. ഇതില്‍ നിന്ന് വിരുദ്ധമാണ് ട്രംപിന്റെ നടപടി.

അതേസമയം യുഎസ്, നാറ്റോ ഉദ്യോഗസ്ഥര്‍ ഇത്തരം വിവരങ്ങള്‍ നയത്തിന്റെ ഭാഗമായി, പുറത്ത് പറയാറില്ലെങ്കിലും തുര്‍ക്കിയില്‍ യുഎസിന്റെ ആണവായുധങ്ങളുള്ള കാര്യം രഹസ്യമൊന്നുമല്ലെന്ന് ഡിസ് ആംമെന്റ് ആന്‍ഡ് ത്രെറ്റ് റിഡക്ഷന്‍ പോളിസി ഡയറക്ടര്‍ കിംഗ്സ്റ്റണ്‍ റീഫ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. എയര്‍ഫോഴ്സിന്റെ 2015 ബജറ്റില്‍ ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രത്യേക ആയുധങ്ങള്‍ സംഭരിച്ചിട്ടുള്ളതായി പറയുന്നുണ്ട് എന്ന് കിങ്സ്റ്റന്‍ റീഫ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: