വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പത്താമത് ‘നൃത്താഞ്ജലി & കലോത്സവം’-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു…

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പത്താമത് ‘നൃത്താഞ്ജലി & കലോത്സവം’-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ നവംബര്‍ 1,2 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തിലെ മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്.

ഈ വര്‍ഷം മത്സര ദിവസം തന്നെ ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്, ഒപ്പം ഒന്നാം സമ്മാനം ലഭിക്കുന്ന വിജയികള്‍ക്ക് ട്രോഫിയ്ക്ക് പുറമെ എലൈറ്റ് ഫുഡ്സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ക്രിസ്മസ് സമ്മാനവും ലഭിക്കും. ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍.

വെള്ളി, 1 നവംബര്‍ (9:00 – 3:00 pm)
കളറിംഗ്
പെന്‍സില്‍ ഡ്രോയിങ്
വാട്ടര്‍ കളര്‍ പെയിന്റിംഗ്
മലയാളം അക്ഷരമെഴുത്ത്
ശാസ്ത്രീയ സംഗീതം
നാടോടി നൃത്തം
ഐറിഷ് ഡാന്‍സ്
സംഘ നൃത്തം
സിനിമാറ്റിക് ഡാന്‍സ്

ശനി , 2 നവംബര്‍ ( 9:30 മുതല്‍ )
ആക്ഷന്‍ സോങ്
കഥ പറച്ചില്‍ (Story telling )
കവിതാലാപനം
കീബോര്‍ഡ് ( Instrument – Keyboard)
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
മോണോ ആക്ട്
കരോക്കെ ഗാനാലാപനം ( Karaoke song)
സംഘ ഗാനം
ദേശീയ ഗാനം
ഫാന്‍സി ഡ്രസ്സ്

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.
www.nrithanjali.com

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, ഇവയെല്ലാം നൃത്താഞ്ജലി വെബ്സൈറ്റില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: