കാനഡയുടെ കിങ്മേക്കറായി ഇന്ത്യന്‍ വംശജന്‍ ജഗ്മീത് സിങ്…

ടൊറന്റോ: കാനഡയില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നു. ചെറുപാര്‍ട്ടികളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍ ഉണ്ടാകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കാനഡയിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ട്രൂഡോ നയിക്കുന്ന ലിബറല്‍ പാര്‍ട്ടി, ആന്‍ഡ്രുഷീര്‍ നയിക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, സിക്ക് നേതാവ് ജഗ്മീത്ത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയാണ്.

തെരെഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടന്നത് ഈ മൂന്നു പാര്‍ട്ടികള്‍ തമ്മിലായിരുന്നു. കാനഡയുടെ 43 ആമത് തെരെഞ്ഞെടുപ്പില്‍ പരാജയഭീതി ജസ്റ്റിന്‍ ട്രൂഡോ മറച്ചുവെച്ചിരുന്നില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തിലെത്തിയേക്കാമെന്നുള്ള സൂചനകള്‍ ട്രൂഡോ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഭൂരിപക്ഷമില്ലെങ്കിലും തെരെഞ്ഞെടുപ്പില്‍ വിജയിച്ചത് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി തന്നെയാണ്. തുടര്‍ച്ചായി ഇത് രണ്ടാം തവണയാണ് ട്രൂഡോ തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂനപക്ഷ സര്‍ക്കാര്‍ ആത്യേകനിലും ട്രൂഡോയുടെ വിജയത്തില്‍ ലോകനേതാക്കള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചെറുപാര്‍ട്ടികളുടെ കൂടെ സഹകരണം അനിവാര്യമായ സാഹചര്യത്തില്‍ ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ധാരണയിലെത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ട്രൂഡോയുമായി ജഗ്മീത് സിങ് സംസാരിച്ചതായാണ് സൂചന.

തെരെഞ്ഞെടുപ്പില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച എന്‍.ഡി.പി സര്‍ക്കാര്‍ രൂപീകരണത്തിലും പ്രധാന പങ്ക് വഹിച്ചേക്കും. സിക്ക് വംശജര്‍ ധാരാളമുള്ള കാനഡയില്‍ ഇവരുടെ പിന്തുണയോട് കൂടി വളര്‍ന്നുവന്ന നേതാവാണ് ജഗ്മീത് സിങ്. ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി സ്ഥാനാര്‍ഥികൂടിയാണ് ഇദ്ദേഹം. എന്‍.ഡി.പിയും, ലിബറല്‍ പാര്‍ട്ടിയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ അത് ഒരു ചരിത്രമായി മാറുകയും ചെയ്യും. ഇതോടെ ഫെഡറല്‍ തെരെഞ്ഞെടുപ്പില്‍ കിങ്മേക്കറായി മാറുകയാണ് ജഗ്മീത് സിങ്. ഒന്റേരിയോ പ്രവിശ്യയിലെ ജനപ്രാതിനിധിയായ സിങ് അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയാണ്. പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയതാണ് ജഗ്മീതിന്റെ കുടുംബം.

Share this news

Leave a Reply

%d bloggers like this: