അറബിക്കടലില്‍ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ സാനിധ്യം; കേരളത്തില്‍ 10 ജില്ലകളില്‍ അതിശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട മഹാ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സാനിധ്യം അറിയിച്ചുകൊണ്ട് കേരളത്തില്‍ മഴ കനക്കുകയാണ്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും, നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കെ ബാക്കിയെല്ലാ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. മഹ’ എന്ന് ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 15 കിമീ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം.

നിലവില്‍, ലക്ഷദ്വീപിലെ അമിനിദ്വീപില്‍ നിന്ന് തെക്ക് കിഴക്കായി 30 കിമീ അകലെയും ലക്ഷദ്വീപിലെ തന്നെ മിനിക്കോയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കിമീ ദൂരത്തുമാണ് കാറ്റിന്റെ സ്ഥാനം. കേരളത്തില്‍ കോഴിക്കോട് തീരമാണ് കാറ്റിനോട് എറ്റവും അടുത്ത് നില്‍ക്കുന്നത്. കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിക്കുന്നു. ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റ് ആയി രൂപപ്പെട്ട് പരമാവധി വേഗത മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെ ആയിരിക്കുമെന്നും കാലാവസ്ഥാകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും കേരളത്തിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. മത്സ്യബന്ധന തൊഴിലാളികളെ പൂര്‍ണമായും കരയ്ക്ക് എത്തിച്ചു. സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയെ തയാറാക്കിയിട്ടുണ്ട്. ജാഗ്രതാനിര്‍ദേശമുള്ള ജില്ലകളില്‍ ജില്ലാഭരണകൂടങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. തീരമേഖലയിലും, മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതുള്‍പ്പെടെ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം പുറത്തുവിട്ടിട്ടുണ്ട്.

അറബിക്കടലില്‍ രൂപത്തെ കൊണ്ട മഹാ ചുഴലിക്കാറ്റിന്റെ സാനിധ്യം; കേരളത്തില്‍ 10 ജില്ലകളില്‍ അതിശക്തമായ മഴ

Share this news

Leave a Reply

%d bloggers like this: