ബാഗ്ദാദിയെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ കുര്‍ദിഷ് വംശജന് അമേരിക്കയുടെ പാരിതോഷികം 25 മില്യണ്‍ യുഎസ് ഡോളര്‍

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കാനുള്ള യു എസിന്റെ നീക്കങ്ങള്‍ക്ക് സഹായം നല്‍കിയ കുര്‍ദിഷ് വംശജന് അമേരിക്കയുടെ വക175 കോടിയോളം പാരിതോഷികം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു എസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാഗ്ദാദിയെക്കുറിച്ചും താമസസ്ഥലത്തെ കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങളാണ് ഇയാള്‍ യുഎസിന് കൈമാറിയത്. വീടിന് കാവല്‍ നില്‍ക്കുന്നവരുടെ എണ്ണം, മുറികളുടെ എണ്ണം, ഉള്ളിലെ സൗകര്യങ്ങള്‍, പുറത്തേക്ക് പോകാനുള്ള തുരങ്കങ്ങള്‍ എന്നീ നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ സൈന്യത്തിന് നല്‍കിയത്.

ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ബാഗ്ദാദിയുടെ അടിവസ്ത്രം വീട്ടില്‍ നിന്നും ശേഖരിച്ചത് ഇയാള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ഇദ്ലിബ് പ്രവശ്യയിലുള്ള ബാഗ്ദാദിയുടെ താമസസ്ഥലവും സിറിയന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന പാതകളെക്കുറിച്ചും ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചു. ഐഎസ് തലവനെ വധിക്കാനുള്ള പദ്ധതികള്‍ അമേരിക്കന്‍ സൈന്യം ആസൂത്രണം ചെയ്തത് ഈ വിവരങ്ങളില്‍ നിന്നാണ്.

കുര്‍ദുകളുടെ ഇടയില്‍ നിര്‍ണായക സ്വാധീനമുള്ള ഇയാള്‍ ബാഗ്ദാദി കൊല്ലപ്പെട്ട ദിവസം തന്നെ കുടുംബത്തിനൊപ്പം ഇദ്ലിബില്‍ നിന്നും രക്ഷപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഒരു ബന്ധും ഐ എസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവമാണ് ബാഗ്ദാദിയെ ഒറ്റിക്കൊടുക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോകിയ സ്ഥിരീകരണം യു .എസ് നടത്തിയിട്ടില്ല

Share this news

Leave a Reply

%d bloggers like this: