ഡബ്‌ള്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ പത്താമത് ‘നൃത്താഞ്ജലി & കലോത്സവം’- വെള്ളിയും ശനിയും

ഡബ്ലിന്‍: ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ പത്താമത് ‘നൃത്താഞ്ജലി & കലോത്സവം’- നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) നടത്തപെടുന്നു. 40 -ല്‍ അധികം ഇനങ്ങളിലായി നൂറിലധികം കുട്ടികള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ ഈ കലാ മാമാങ്കത്തിലേയ്ക്ക് പ്രവേശനം സൗജന്യമാണ്.

രചനാ മത്സരങ്ങളും നാടോടി നൃത്തവും, ഐറിഷ് ഡാന്‍സും, സിനിമാറ്റിക്ക് ഡാന്‍സും ആദ്യ ദിനത്തെ ആകര്‍ഷകമാക്കുമ്പോള്‍, നാടന്‍ പാട്ടും, കരോക്കേ ഗാനങ്ങളും, പ്രസംഗ മത്സരങ്ങളും, പ്രച്ഛന്ന വേഷ മത്സരങ്ങളും രണ്ടാം ദിവസത്തെ സജീവമാക്കും. വേദിയോട് ചേര്‍ന്ന് രുചികരമായ നാടന്‍ ഭക്ഷണ സ്റ്റാളും പ്രവര്‍ത്തിക്കും.

എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളീ കൗണ്‍സില്‍ അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: