മരിയയ്ക്ക് പിന്തുണ പിന്‍വലിച്ച് ക്യാബിനറ്റ് മന്ത്രിമാര്‍; ഡബ്ലിന്‍ ടി ഡിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: ഫിനഗേല്‍ ടിഡി മരിയ ബെയ്ലിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി ലിയോ വരേദ്കറും, മറ്റു ക്യാബിനറ്റ് മന്ത്രിമാരും. ഇന്ന് ചേരുന്ന ഫിനഗേലിന്റെ പ്രാദേശിക ഘടകങ്ങളുടെ മീറ്റിങ്ങില്‍ മരിയയെ ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മന്ത്രിമാരായ യോഗഎന്‍ മര്‍ഫി, സൈമണ്‍ ഹാരിസ്, റിച്ചാര്‍ഡ് ബ്രെട്ടന്‍, ജോസഫ മടിഗണ്‍ എന്നിവരും ബെയിലേക്ക് പിന്തുണ നല്‍കാന്‍ താത്പര്യപ്പെടില്ലെന്ന് സൂചന.

ഫിനഗേല്‍ ടി ഡി ആയിരിക്കെ ഇവര്‍ ഹോട്ടലില്‍ വെച്ച് ഒരു പാര്‍ട്ടിക്കിടെ വീണു പരിക്കേല്‍ക്കുകയും, ഹോട്ടലിന്റെ സുരക്ഷാ വീഴ്ചയാണ് അപകടം ഉണ്ടാക്കിയതെന്നും ആരോപിച്ചു പരാതിനല്‍കുകയും ചെയ്തിരുന്നു. ഇവരുടെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെ മരിയയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നു. ഇവരെ ടി ഡി ആയി തുടരാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

ഇതോടെ മരിയയുമായി ബന്ധപ്പെട്ട വിവാദം ഫിനഗേലിനെ പ്രതിസന്ധിയിലാക്കി. മരിയ ബെയിലിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നത് മുതല്‍ പാര്‍ട്ടിയുടെ ജനപിന്തുണയിലും വലിയ കുറവ് നേരിട്ടു. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മരിയയെ മത്സരിപ്പിച്ചേക്കില്ലെന്നെന്നാണ് സൂചന. എന്നാല്‍ വലിയൊരു വിഭാഗം നേതാക്കളും മരിയയ്ക്ക് പിന്തുണ പിന്‍വലിച്ചപ്പോഴും ഇവരെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിദേശകാര്യ മന്ത്രി സിമോണ്‍ കൊവിനി വ്യക്തമാക്കിയത്

Share this news

Leave a Reply

%d bloggers like this: