റെഫ്രിജറേറ്റഡ് ട്രക്കില്‍ വീണ്ടും മനുഷ്യക്കടത്ത്; ഗ്രീസില്‍ പിടിയിലായത് 41 പേര്‍

ഏതന്‍സ് : ഗ്രീസില്‍ ഒരു റഫ്രിജറേറ്റഡ് ട്രക്കില്‍ നിന്ന് 41 കുടിയേറ്റക്കാരെ ജീവനോടെ കണ്ടെത്തി. വക്കന്‍ ഗ്രീസിലെ എഗ്‌നാഷ്യ മോട്ടോര്‍വേയിലാണ് 41 കുടിയേറ്റക്കാരെ റഫ്രിജറേറ്റഡ് ട്രക്കിനുള്ളില്‍ കണ്ടെത്തി. മിക്കവരും ഭേദപ്പെട്ട ആരോഗ്യനിലയിലുമായിരുന്നു കണ്ടെത്തിയത്. ജോര്‍ജ്ജിയക്കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

പുരുഷന്മാരും ആണ്‍കുട്ടികളുമായ കുടിയേറ്റക്കാരാണ് ട്രക്കിലുണ്ടായിരുന്നത്. ഏഴ് പേരെ ഹോസ്പിറ്റലിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ചിലര്‍ അഫ്ഗാനിസ്താന്‍ സ്വദേശികളാണ്. ബാക്കിയുള്ളവര്‍ എവിടെ നിന്നുള്ളവരാണ് എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ മാസം ബ്രിട്ടനില്‍ 39 വിയറ്റ്നാം സ്വദേശികളുടെ മൃതദേഹം ഒരു റഫ്രിജറേറ്റഡ് ട്രക്കില്‍ കണ്ടെത്തിയിരുന്നു. ഫ്രാന്‍സ് – ഇറ്റലി അതിര്‍ത്തിയില്‍ നിന്ന് 31 പാകിസ്താനി കുടിയേറ്റക്കാരെയും ഒരു ലോറിയില്‍ ഒളിച്ചെത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങള്‍ മൂലം ലക്ഷക്കണക്കിനാളുകളാണ് നിയമപരമായ രേഖകളില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത്. കര മാര്‍ഗവും കടല്‍ മാര്‍ഗവും ഇവര്‍ അതിജീവന സാധ്യതകള്‍ തേടി യൂറോപ്പിലെത്തുന്നുണ്ട്. ഗ്രീസും ഇറ്റലിയുമാണ് കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ ഏറ്റവുമധികം എത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍.

Share this news

Leave a Reply

%d bloggers like this: