അലന്റെയും- താഹയുടെയും ജാമ്യാപേക്ഷ തള്ളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് പിടിയിലായ കോഴിക്കോട്ടെ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. യുഎപിഎ നില നില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി യുടേതാണ് ഉത്തരവ്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ 150 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. അതിനിടെ പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.

ഇന്നലെ കേസില്‍ വാദം കേട്ട കോടതി, വിധി എന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാറില്‍ നിന്ന് നിര്‍ദേശങ്ങള്‍ കിട്ടിയിട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. അത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ യുഎപിഎ ഒഴിവാക്കാന്‍ സാധിക്കുകയുള്ളു എന്ന് ഇന്നലെയും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. യുവാക്കള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്ന് വാദം പ്രതിഭാഗം ആവര്‍ത്തിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: