അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ സ്‌കൂള്‍ ഹാജര്‍ നില കുറയുന്നു; കുട്ടികളിലെ മാനസിക സമ്മര്‍ദ്ദത്തിന് രക്ഷിതാക്കളും കാരണക്കാരെന്ന് ടെസ്ല

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം സ്‌കൂളില്‍ കുട്ടികളുടെ ഹാജര്‍നിലയെ മോശമായി ബാധിക്കുന്നതായി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ ടെസ്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഹാജര്‍ നില താഴ്ന്നു വരുന്നത്ത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ടെസ്ല തന്നെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് മാനസിക സമ്മര്‍ദമാണ് കുട്ടികളെ സ്‌കൂളില്‍ നിന്നും അകറ്റുന്നത് എന്നാണ്.

കുടുബങ്ങളിലുണ്ടാക്കുന്ന പ്രശ്ങ്ങളും കുട്ടികളുടെ പഠനത്തെയും ബാധിക്കുകയാണ്. സ്‌കൂളില്‍ നിന്നും വിട്ട് നില്‍ക്കുന്നത് മാത്രമല്ല; മാനസിക സമ്മര്‍ദ്ദമാണ് പലകുട്ടികളെയും നാടുവിടാനും പ്രേരിപ്പിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. രക്ഷിതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ടെസ്ലയുടെ കണ്ടെത്തല്‍. സമ്മര്‍ദ്ദമേറുമ്പോള്‍ ഇത് പരിഹരിക്കപ്പെടാനും ഒരു സ്‌പേസ് ഇല്ലാതാകുകയാണ്. കുട്ടികളിലെ മാറ്റം രക്ഷിതാക്കള്‍ക്ക് മനസിലാക്കാനും കഴിയുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.

ഐറിഷ് സ്‌കൂളുകളില്‍ പ്രൈമറി തലം മുതല്‍ കൗണ്‍സിലിങ് സാര്‍വത്രികമാകേണ്ടത് അനിവാര്യമാണെന്നും ഈ ഏജന്‍സി പറയുന്നു. രാജ്യത്ത് 35 ശതമാനത്തോളം സ്‌കൂള്‍ കുട്ടികളൂം മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടുന്നുണ്ട്. ടെസ്ലയുടെ മറ്റൊരു കണ്ടെത്തല്‍ കുട്ടികളുടെ മാനസിക നിലയ്ക്കും, അവര്‍ക്ക് താങ്ങാന്‍ കഴിയുന്നതുമായ പാഠ്യപദ്ധതിയിലേക്ക് സ്‌കൂളുകള്‍ മാറണമെന്നുള്ളതാണ്.

Share this news

Leave a Reply

%d bloggers like this: