പീരുമേട്ടില്‍ തോട്ടം തൊഴിലാളികളെന്ന വ്യാജേന ഭീകരരും ഒളിച്ചു താമസിക്കുന്നതായി റിപ്പോര്‍ട്ട്

കുമളി : അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ കേരളത്തില്‍ പ്ലാന്റേഷന്‍ മേഖലയിലും അനധികൃതമായി പുറം നാട്ടില്‍ നിന്നും തൊഴിലാളികള്‍ എത്തിയതായി സൂചന. ഇവരില്‍ റോഹിങ്ക്യന്‍ അഭ്യര്‍ത്ഥികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ മേല്‍വിലാസങ്ങള്‍ ഇല്ലാത്തവര്‍ തോട്ടം പണിക്കെത്തുന്നതായും ട്രേഡ് യൂണിയനുകളും സ്ഥിരീകരിക്കുന്നു. ഇടുക്കിയില്‍ പീരുമേട് താലൂക്കിലെ പതിനായിരത്തോളം വരുന്ന അന്യസംസ്ഥന തൊഴിലാളികളില്‍ മൂവായിരത്തോളം ആളുകള്‍കളാണ് യാതൊരു അധികാരിക രേഖയും ഇല്ലാതെ ഇവിടെയുള്ളത്. ഈ കൂട്ടത്തില്‍ ഭീകരര്‍ ഉണ്ടെന്ന സംശയവും തൊഴിലാളികളില്‍ ചിലര്‍ സൂചിപ്പിക്കുന്നു. പ്രാദേശിക ഭീകരസംഘടനകളുടെ ആളുകളുമായി ഇത്തരം ആളുകള്‍ നിരന്തരം ബന്ധപ്പെടുന്നതായി സംശയമുണ്ട്.

കൃത്രിമ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി കേരളത്തില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ തരപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുന്‍പ് ഹാരിസന്‍ മലയാളം പ്ലാന്റേഷനിലെ ഒരു ഡിവിഷനില്‍ വേതനം ലഭിക്കാതെ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി. സമരത്തില്‍ ഇവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ മതപരമായ വചനങ്ങളായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ ഒഴിവാക്കി പ്രാദേശിക മതനേതാക്കള്‍ ഇടപെട്ടാണ് അപ്പോള്‍ പ്രശ്നം പരിഹരിച്ചതെന്ന് പ്ലാന്റേഷന്‍ മസ്ദൂര്‍ സംഘ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ പറയുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവിധ വ്യാപാര സംഘടനകള്‍ വിവരങ്ങള്‍ നല്‍കിയിട്ടും നടപടിയില്ലാത്തത് ഇക്കൂട്ടര്‍ക്ക് പ്രോത്സാഹനമാകുന്നു. ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലെ ഏജന്റുമാര്‍ മുഖേനയാണ് തോട്ടങ്ങളില്‍ ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കുന്നതെന്നും സൂചനയുണ്ട്. അന്യസംസ്ഥന തൊഴിലാളികളെ പണിയെടുപ്പിച്ച് പണം തട്ടുന്ന ഏജന്റുമാര്‍ ആണ് ഇത്തരക്കാര്‍ക്ക് താവളമൊരുക്കുന്നതെന്നും ആരോപണം ഉണ്ട്.

Share this news

Leave a Reply

%d bloggers like this: