ഗാന്ധി കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് ഇനി എസ് പി ജി സുരക്ഷയില്ല. അഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണ് പുതിയ നീക്കം.എസ്പിജി സുരക്ഷയ്ക്കു പകരമായ സെഡ് പ്ലസ് സിപിപിഎഫ് സുരക്ഷാ സംവിധാനമാണ് സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കുണ്ടാകുക. ഓഗസ്റ്റ് മാസത്തില്‍ അമിത് ഷായുടെ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു.

ഇവര്‍ക്കാര്‍ക്കും തന്നെ നേരിട്ടുള്ള ഭീഷണികളില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ നീക്കം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനമാണ് എസ്പിജി സുരക്ഷ. അതെസമയം, എസ്പിജി സുരക്ഷയില്ലെന്നു വെച്ച് ഈ വ്യക്തികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.

1984ല്‍ ഇന്ദിരാഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഉന്നത രാഷ്ട്രീയനേതാക്കളുടെ സുരക്ഷയ്ക്കായി എസ്പിജി (Special Protection Group) സംവിധാനം നിലവില്‍ വരുന്നത്. 3000 സൈനികരാണ് ഈ സംവിധാനത്തിലുള്ളത്.

Share this news

Leave a Reply

%d bloggers like this: