ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ധ്യനപരിപാടിയുമായി ഫാദര്‍ ഡൊമിനിക് വാളന്മനാല്‍

കോട്ടയം: വിവാദത്തില്‍ പെട്ട ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് അണക്കരയില്‍ ധ്യാനപരിപാടിയുമായി എത്തുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉണ്ടാകുന്നത് രക്ഷിതാക്കളുടെ ചില ദുശീലങ്ങളെ തുടര്‍ന്നാണെന്ന് പറഞ്ഞ ഫാദറിനെതിരെ നിരവധി വിമര്‍ശനവും ഉയര്‍ന്നിരുന്നു. മയക്കുമരുന്നു ശീലമാക്കിയവര്‍ക്കും, സ്വവര്‍ഗാനുരാഗികള്‍ക്കും, സ്വയം ഭോഗം ചെയ്യുന്നവരുടെയും, ബ്ലൂ ഫിലിം കാണുന്നവര്‍ക്കുമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉണ്ടാകുന്നത് എന്നായിരുന്നു ഫാദര്‍ പരാമര്‍ശിച്ചിരുന്നത്.

ഇതോടെ ഫാദറിന്റെ പരിപാടികള്‍ക്ക് അയര്‍ലാന്‍ഡ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ മാനസികമായി തളര്‍ത്തുന്ന പ്രസ്താവന വിവാദമായതോടെ ഫാദര്‍ ഡോമിക് ഈ പ്രസ്താവന പിന്‍വലിച്ചിരുന്നു. കത്തോലിക്കാ സഭയുടെ നിലപാടല്ല ഫാദര്‍ ഡൊമിനിക് പറഞ്ഞതെന്ന് സ്വദേശത്തും, വിദേശത്തുമുള്ള രൂപതാമാര്‍ വ്യക്തമാക്കിയിരുന്നു. രോഗശാന്തി ശുശ്രുഷയില്‍ പേരെടുത്ത ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ ഇതോടെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ധ്യാന പരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: