അയര്‍ലണ്ടിലെ ‘കാലാപാനി’: അതാണ് സ്‌പൈക്ക് ദ്വീപ്; മിസ് ചെയ്യാന്‍ പാടില്ലാത്ത ചരിത്ര സ്മാരകം

കോര്‍ക്ക്: കോര്‍ക്കിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കിടയിലെ സ്‌പൈക്ക് ദ്വീപ് എന്ന ചെറിയ തുരുത്തിലെ അറിയാതെ പോയാല്‍ അയര്‍ലണ്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞതെല്ലാം അപൂര്‍ണമാണെന്ന് പറയേണ്ടി വരും. കോര്‍ക്കിലെ കോവ് തുറമുഖത്തിനടുത്തുള്ള ഈ ദ്വീപിലേക്ക് കെന്നഡി പീയറിയില്‍ നിന്ന് ഫെറി സര്‍വീസും ലഭ്യമാണ്. സ്‌പൈക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മിച്ചല്‍ കോട്ട. ചരിത്രം ഉറങ്ങുന്ന ഈ മണ്ണിന് കാലങ്ങളുടെ കഥ പറയാനുണ്ട്. അയര്‍ലണ്ടിലെ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഈ ദ്വീപ് ഏഴാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത്. വൈക്കിങ്ങുകളുടെ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും ശേഷം കടല്‍ കൊള്ളക്കാരുടെ താവളമായി ഈ ദ്വീപ് മാറുകയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷുകാര്‍ ഇരുപത്തിനാല് ഏക്കറില്‍ ദ്വീപിനകത്ത് നക്ഷത്ര ആകൃതിയിലുള്ള മിച്ചല്‍ കോട്ട നിര്‍മ്മിക്കുകയായിരുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കോട്ട പിന്നീട് തടവ് പുള്ളികളെ പാര്‍പ്പിക്കുന്ന തടവറയായി മാറി. അയര്‍ലണ്ടിലെ കൊടിയ ക്ഷമ കാലത്ത് മനുഷ്യര്‍ ഭക്ഷണം മോഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ പാവപ്പെട്ട മോഷ്ടാക്കളെ ബ്രിട്ടീഷുകാര്‍ സ്‌പൈക്ക് ദ്വീപിലെ തടവറയിലേക്ക് അയക്കുകയായിരുന്നു. രണ്ടായിരത്തിലധികം കുറ്റവാളികള്‍ വെളിച്ചം പോലും ലഭിക്കാതെ ഇവിടെ നരകയാതന അനുഭവിച്ചു എന്നാണ് ചരിത്രം. കുട്ടികളും മുതിര്‍ന്നവരും അടക്കം മാനസിക നില തെറ്റി ഇവിടെ ആത്മഹത്യ ചെയ്തവരും നിരവധിയാണ്. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി മറ്റു ചിലരും മരണമടഞ്ഞു.

സ്വതന്ത്ര അയര്‍ലന്‍ഡിന് വേണ്ടി വാദിച്ചവരെല്ലാം അങ്ങനെ സ്‌പൈക്ക് ദ്വീപില്‍ തടവിലാക്കപ്പെട്ട. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ ഈസ്റ്റര്‍ റൈസിംഗില്‍ പങ്കെടുത്ത വിപ്ലവകാരികളും ഇവിടെ തടവിലാക്കപ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡ് സ്വാതന്ത്ര്യം നേടിയ ശേഷവും ഇവിടം ജയില്‍ ആയി തന്നെ തുടരുകയായിരുന്നു. 1985-തടവ് പുള്ളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജയിലിന്റെ ഒരു ഭാഗം അഗ്‌നിക്ക് ഇരയായി. തുടര്‍ന്ന് ഇവിടെ ജയില്‍ സംവിധാനങ്ങള്‍ കുറഞ്ഞുവന്നു. 2004 ആയതോടെയാണ് ദ്വീപില്‍ ജയില്‍ പൂര്‍ണമായും നിര്ത്തലാക്കിയത്.

യൂറോപ്പിലെ ഏറ്റവും വലിയ തടവറയായിരുന്നു സ്‌പൈക്ക് ദ്വീപിലെ ഈ കോട്ട. ചരിത്രം ഉറങ്ങുന്ന ഈ ദ്വീപില്‍, ഇവിടെ നടന്നിട്ടുള്ള പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശങ്ങളും അതിനോട് അനുബന്ധിച്ച് അതന്നെ മ്യൂസിയവും ഇവിടെ ഉണ്ട്. യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി വിനോദ സഞ്ചാര കേന്ദ്രം എന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് 2017-ല്‍ കരസ്ഥമാക്കിയത് സ്‌പൈക്ക് ദ്വീപ് ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: