ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ അയര്‍ലാന്‍ഡ് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പറുദീസയാകും

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപ്പിലായാലും അയര്‍ലണ്ടുകാര്‍ക്ക് ബ്രിട്ടനിലും ചില ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകുമെന്നെതിനാല്‍ ഐറിഷ് പൗരത്വത്തിന് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും, ബ്രിട്ടനിലും ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഐറിഷ് സിറ്റിസണ്‍ഷിപ് നേടിയെടുക്കാന്‍ വന്‍തോതില്‍ ഇന്ത്യക്കാരും രംഗത്തുണ്ട്.

ബ്രക്‌സിറ്റിന് ശേഷവും അയര്‍ലണ്ടിലുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ സാധിക്കുമെന്നതും, ഐറിഷ് പൗരത്വം യുകെയ്ക്കും യൂറോപ്യന്‍ യൂണിയനുമിടക്കുള്ള കോമണ്‍ ട്രാവല്‍ ഏരിയ അഗ്രിമെന്റിന് കീഴിലായിരിക്കുമെന്നതുമാണ് അയര്‍ലണ്ടിലേക്ക് ഇന്ത്യക്കാരടക്കമുള്ളവര്‍ കൂടുതലായി കുടിയേറാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്.

ബ്രക്‌സിറ്റിന് ശേഷം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് അല്ലെങ്കില്‍ വിസ ആവശ്യമായിരിക്കവെ അയര്‍ലണ്ടിലുള്ളവര്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നതും അയര്‍ലണ്ടിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലേക്കും യുകെയിലേക്കും സ്വതന്ത്രമായി പോകാവുന്ന ലോകത്തിലെ ഏക രാജ്യമായി അയര്‍ലന്റ് മാറും. 2018ല്‍ 629 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ പൗരത്വം നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐറിഷ് പൗരത്വം നേടിയതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ പോളണ്ട്, റൊമാനിയ, യുകെ എന്നിവയാണ്. എന്നാല്‍ 2017 എല്‍ ഐറിഷ് പൗരത്വം നേടിയ രാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനം ഇന്ത്യന്‍ വംശജര്‍ക്കായിരുന്നു. അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയെടുക്കുന്നവരുടെ ഇടയിലും നല്ലൊരു ശതമാനം ഇന്ത്യക്കാരുണ്ട്. വസ്റും വര്‍ഷങ്ങളിലും അയര്‍ലണ്ടിലേക്ക് എത്തുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഐറിഷ് പൗരത്വം നേടാന്‍ നിലവിലുണ്ടായിരുന്ന ചില പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടതോടെ ഇനിയും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഐറിഷ് പൗരത്വം ലഭിച്ചേക്കും. അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മുഴുവന്‍ സമയം അയര്‍ലണ്ടില്‍ ഉണ്ടായിരിക്കണമെന്ന ഹൈക്കോടതി വിധിയില്‍ കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം നിര്‍ത്തിവെയ്ക്കപ്പെട്ട പൗരത്വ ധാന ചടങ്ങുകള്‍ അടുത്ത മാസങ്ങളില്‍ തന്നെ നടന്നേക്കും.

Share this news

Leave a Reply

%d bloggers like this: