കേരളത്തില്‍ ഐഎസ് റിക്രൂട്‌മെന്റ് ഏറ്റവും കൂടുതല്‍ നടക്കുന്നത് ‘സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്ന്’; വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

കണ്ണൂര്‍: തീവ്രവാദവുമായി ബന്ധപ്പെട്ട് സി പി എം നെ പ്രതികൂട്ടില്‍ നിര്‍ത്തി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. മാവോയിസ്റ്റുകള്‍ക്കിടയില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സ്വാധീനമുണ്ടെന്ന സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ മറ്റൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്‌മെന്റ് നടക്കുന്നത് സി പി എം പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നാണെന്നാണ് കെ സുരേന്ദ്രന്റെ പറഞ്ഞത്.

മോഹനന്‍ മാസ്റ്റര്‍ക്ക് തന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആളുകള്‍ മാവോയിസ്റ്റാകുന്നതും ഐഎസ്സിലേക്ക് പോകുന്നതുമെല്ലാം സിപിഎമ്മില്‍ നിന്നാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. തീവ്രവാദ സംഘടനകളോട് എല്ലാക്കാലത്തും സിപിഎമ്മിന് പരസ്യബന്ധമുണ്ടായിരുന്നെന്ന ആരോപണവും സുരേന്ദ്രന്‍ ഉന്നയിച്ചു. അഴിയൂരില്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Share this news

Leave a Reply

%d bloggers like this: