പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് നാളെമുതല്‍; പിന്‍സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും നിയമം ബാധകമായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ നിബന്ധന കര്‍ശമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഹെല്‍മറ്റ് പരിശോധന നാളെ മുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണമായിരിക്കും. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കും. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. കടയ്ക്കലില്‍ ഹെല്‍മറ്റ് വേട്ടക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ് സാഹചര്യത്തില്‍ കൂടിയാണ് നാളെ മുതല്‍ കര്‍ശന പരിശോധനകള്‍ വേണ്ടെന്ന് തീരുമാനിച്ചത്. വാഹനങ്ങള്‍ പിന്‍തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡി.ജി.പി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: