അയര്‍ലണ്ടില്‍ രണ്ടു തരത്തിലുള്ള കഞ്ചാവ് ഇനി ഔഷധമായി ഉപയോഗിക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അപസ്മാര രോഗികള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. അപസ്മാരം, മള്‍ട്ടിപിള്‍ സ്‌ക്ലിറോസിസ് തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് അയര്‍ലണ്ടില്‍ രണ്ടു തരത്തിലുള്ള ഔഷധകഞ്ചാവുകള്‍ ഉപയോഗിക്കാന്‍ അനുമതി. അറോറ ഹൈ സിബിഡി ഓയില്‍ ഡ്രോപ്പുകളും, കാന്‍ എപിലും എന്നീ രണ്ടുതരം കഞ്ചാവുകളാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇവ നിയമപരമാക്കുന്നതായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് വ്യക്തമാക്കി. അറോറ കനാബിസ് എന്റര്‍പ്രൈസസ്, എം ജി സി ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ക്കാണ് ഔഷധ നിര്‍മ്മാണ- വിതരണ ചുമതല നല്‍കിയിരിക്കുന്നത്.

അപസ്മാര രോഗികള്‍ക്ക് പുറമെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനം, ഛര്‍ദ്ദി എന്നിവ ഒഴിവാക്കാനും ഔഷധ കഞ്ചാവ് ഉപയോഗിക്കാറുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ മാത്രമേ ഇവ ആരോഗ്യവിദഗ്ധന്റെ കുറിപ്പടികളോടെ വാങ്ങാന്‍ സാധിക്കുകയുള്ളു. യൂറോപ്പിലെ പല രാജ്യങ്ങളിലും കഞ്ചാവിന്റെ ഔഷധഗുണം ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ഗുരുതരമായ അപസ്മാര രോഗികള്‍ക്ക് കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതി തേടി കോര്‍ക്ക് സ്വദേശിനി ‘വേറ’നടത്തിയ സമരമാണ് അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

തന്റെ 6 വയസ്സുകാരി മകള്‍ ‘വോറയ്ക്ക്’ വേണ്ടിയായിരുന്നു അത്. കടുത്ത അപസമര രോഗിയായ വോറ യ്ക്ക് കഞ്ചാവ് മാത്രമായിരുന്നു ഏക ആശ്വാസം. അയര്‍ലണ്ടില്‍ ഇത് നിയമപരമായിരുന്നില്ല; തുടര്‍ന്ന് ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യം ബോധിപ്പിച്ച വേറയ്ക്ക് കഞ്ചാവ് നിയമപരമായ ഔഷധമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ ദുരുപയോഗം തടയുന്ന കടുത്ത നിയന്ത്രങ്ങളോടെയാകും അയര്‍ലണ്ടില്‍ ഔഷധ കഞ്ചാവ് വില്പനയ്‌ക്കെത്തുക.

Share this news

Leave a Reply

%d bloggers like this: