ക്രിസ്മസ് ആഘോഷങ്ങള്‍ ഉത്സവമാക്കാന്‍ യൂറേഷ്യ ഒരുങ്ങി

ഡബ്ലിന്‍: ലോകരക്ഷകനായ യേശുനാഥന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഡബ്ലിനിലെ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങി. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സുപരിചിതമായ ലൂക്കന്‍ ഫോണ്ട് ഹില്ലിലെ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്മസ് ആഘോഷത്തിനായി വമ്പന്‍ തയാറെടുപ്പുകളാണ് നടക്കുന്നത്. തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് മുന്നോറ്റിയായുള്ള നോമ്പ് ആചരിക്കുവാന്‍ എല്ലായിനത്തില്‍ പെട്ട പച്ചക്കറികളും യഥേഷ്ടം എത്തിക്കഴിഞ്ഞു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുള്ള യൂറേഷ്യ സൂപ്പര്‍മാക്കറ്റിന് മലയാളി സമൂഹം നല്‍കുന്ന പിന്തുണയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതിനൊപ്പം ഏവര്‍ക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും നേരുന്നതായി യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: