പി ചിദംബരത്തെ ജയ്‌ലിലാക്കിയത് അങ്ങേയറ്റത്തെ പകവീട്ടാന്‍ തന്നെയെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പി ചിദംബരത്തെ ജയിലിലടച്ചത് കേന്ദ്ര സര്‍ക്കാരിന്റെ വൈരാഗ്യ ബുദ്ധിയാണ് വെളിച്ചത്തു കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അങ്ങേയറ്റത്തെ പകവീട്ടലാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ച ശേഷം ട്വീറ്റിലൂടെയാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്. 106 ദിവസമാണ് ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്.

ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചിദംബരത്തെ പിടികൂടിയത്. വിചാരണയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ചിദംബരത്തിന് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ഒരു മൂന്നംഗ ബഞ്ചാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. പ്രത്യേക അനുമതിയില്ലാതെ ചിദംബരത്തിന് ഡല്‍ഹി വിട്ടു പോകാന്‍ സാധിക്കില്ല. അന്വേഷകര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകണം. കേസുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവനകള്‍ നടത്താന്‍ അനുമതിയില്ല. നാളെ 11 മണിക്ക് ചിദംബരം രാജ്യസഭയില്‍ ഹാജരാകുമെന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: