സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 പേരെ കാണ്മാനില്ല

ഖാര്‍ത്തൂം: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 ഇന്ത്യക്കാരുള്‍പ്പെടെ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. ഖാര്‍ത്തൂമില്‍ ഒരു സെറാമിക്‌സ് ഫാക്ടറിയിലാണ് അപകടം നടന്നത്. 16 ഇന്ത്യന്‍ തൊഴിലാഴികളെ കാണാതായിട്ടുണ്ട്. ഇന്നലെയായിരുന്നു അപകടം നടന്നത്. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഖാര്‍ത്തൂമിലെ സീല സെറാമിക്‌സ് ഫാക്ടറിയില്‍ ഇന്ധന ടാങ്കറില്‍ നിന്നും എല്‍ പി ജി നീക്കം ചെയുമ്പോഴായിരുന്നു അപകടം നടന്നത്.

സംഭവസ്ഥലത്ത് 130 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഈ ഫാക്ടറിയില്‍ 75 ഓളം ജീവനക്കാര്‍ ഇന്ത്യക്കാര്‍ ആണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. നിരവധി മൃതദേഹങ്ങള്‍ കത്തികരിഞ്ഞു, തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണ് കണ്ടെത്തിയത്. കാണാതായ ഇന്ത്യക്കാരും ഇക്കൂട്ടത്തില്‍ ഉണ്ടായേക്കാമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ 7 ഇന്ത്യക്കാരെ അല്‍ അമാല്‍ ആശുപത്രിയില്‍ പ്രവേശിച്ചതായും ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: