“ക്രിസ്മസ് അപ്പൂപ്പന് പകരം ക്രിസ്മസ് അമൂമ്മയോ” നെറ്റിചുളിക്കുന്നവർക്ക് ഉത്തരം നൽകി സോഷ്യൽ മീഡിയ

യുകെ: ക്രിസ്മസ് അപ്പൂപ്പന്റെ കാര്യത്തിലും ലിംഗ സമത്വം വേണമെന്ന് ഒരു കൂട്ടർ. ക്രിസ്മസിന്റെ അഭിഭാജ്യ ഘടകമായ സാന്താ ക്ലൊസ്നും ചില പുരോഗമമാനമൊക്കെ വേണ്ടേ എന്നാണ് ചിലരുടെയൊക്കെ ചോദ്യം? ക്രിസ്‍മസ് ആഘോഷങ്ങളില്‍ സ്ത്രീകള്‍ക്കും സാന്‍റയാകാമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അങ്ങനെ ആലോചിക്കുന്നത് തന്നെ മണ്ടത്തരമാണെന്നാണ് വേറെ ചിലരുടെ അഭിപ്രായം. സാന്‍റയെ മോഡേണാക്കുന്നതിനെക്കുറിച്ച് ആളുകളുടെ അഭിപ്രായം തേടാന്‍ ലോഗോ രൂപകല്‍പന ചെയ്യുന്ന കമ്പനിയായ ഗ്രാഫിക് സ്‍പ്രിങ് തീരുമാനിച്ചു.

യുഎസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള 400 പേരാണ് സര്‍വേയില്‍ വോട്ട് ചെയ്‍തത്. അതിനുശേഷം 4000 ആളുകള്‍ പങ്കെടുത്ത പോളിങ്ങും നടന്നും. നിരവധിയാളുകള്‍ സാന്‍റയെ മോഡേണാക്കാനുള്ള ആശയങ്ങള്‍ പങ്കുവെച്ചു. എന്നാല്‍ സാന്‍റയെ മാറ്റേണ്ട കാര്യമില്ലെന്ന് കുറേ പേര്‍ പറഞ്ഞു. അഭിപ്രായം രേഖപെടുത്തിയവരിൽ ഏകദേശം പകുതി ‘ക്രിസ്മസ് അപ്പൂപ്പൻ’, ‘ക്രിസ്മസ് അമൂമ്മ’ ആകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞതോടെ ഇതിനെ എതിർത്ത് വേറൊരു വിഭാഗം രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വാക്ക് പോരാട്ടങ്ങൾ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: