സംഹാരതാണ്ഡവമാടി എൽസയും,ഫാബിയനും; ക്രിസ്മസിന്റെ നിറം മങ്ങി ഫ്രാൻസും, സ്പെയിനും, പോർച്ചുഗലും

മാഡ്രിഡ്: യൂറോപ്പിലെ മൂന്ന് രാജ്യങ്ങളിൽ കനത്ത പേമാരി തുടരുന്നു. ശക്തമായ മഴയിലും, കാറ്റിലും പെട്ട് 9 പേർക്ക് ജീവൻ നഷ്ടമായി. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ മൂന്നുരാജ്യങ്ങളിൽ കനത്ത നാശം വിതച്ചുകൊണ്ടാണ് കൊടുംകാറ്റുകളായ എൽസയും,ഫാബിയനും കടന്നുപോയത്. എൽസ ബ്രിട്ടനിലും കനത്ത മഴയ്ക്ക് വഴിമാറിയിരുന്നു. കൊടുങ്കാറ്റുകൾ കടന്നുപോയപ്പോൾ ഏറ്റവും മാരകമായി ബാധിച്ചത് സ്പെയ്നിനെയാണ്. ഇവിടെയാണ് ഏറ്റവും കൂടുതൽ മരണങ്ങളും സംഭവിച്ചത്.

എല്ലാ ഗതാഗത മാർഗ്ഗങ്ങളും നിശ്ചലമായി. നിരവധി മരങ്ങൾ കടപുഴകിയതോടെ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രണ്ടുലക്ഷത്തോളം കുടുംബങ്ങൾ ഇരുട്ടിലാക്കപ്പെട്ടു. മാഡ്രിഡ് നഗരത്തിൽ 8 പാർക്കുകളാണ് കൊടുംകാറ്റനെത്തുടർന്ന് അടച്ചുപൂട്ടിയത്. ക്രിസ്മസ് ദിനം അടുത്തതോടെ തിരയേക്കറിയ നഗരങ്ങളിൽ ഇരുട്ടടിപോലെ കടന്നുവന്ന കനത്ത മഴ ആഘോഷത്തിന്റെ പൊലിമ കുറച്ചു.

കടകമ്പോളങ്ങൾക്കും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കമ്പോളങ്ങൾ ഉണർന്നു പ്രവർത്തിക്കുന്ന സീസണിൽ കടന്നുവന്ന പേമാരി മൂന്ന് രാജ്യങ്ങൾക്കും കനത്ത നഷ്ടങ്ങളുടെ ദിനങ്ങളാണ് സമ്മാനിച്ചത്. വിനോദ സഞ്ചാരം എല്ലാ സീസണിലും നടക്കുന്ന സ്‌പെയിനിൽ നിരവധി സഞ്ചാരികൾ കുടുങ്ങിയതായും റിപ്പോർട്ടികളുണ്ട്. വെള്ളവും, വെളിച്ചവും, ഗതാഗതവും നിലച്ച ഈ മൂന്ന് രാജ്യങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: