തെരഞ്ഞെടുപ്പ്‌ പ്രചരണ വേളയിൽ നെതന്യാഹുവിന് നേരെ റോക്കറ്റ് ആക്രമണം

ടെൽ അവീവ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ‌ നെതന്യാഹു പങ്കെടുത്ത തിര‍ഞ്ഞെടുപ്പ് യോഗത്തിന് സമീപം റോക്കറ്റ് ആക്രമണം. തെക്കൻ ഇസ്രായേൽ നഗത്തിലെ പ്രചാരണ പരിപാടിക്കിടെയാണ് ഗാസ മുനമ്പിൽ നിന്നും തൊടുത്ത റോക്കറ്റ് നെതന്യാഹുവിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടര്‍ന്ന് നെതന്യാഹുവിന്‍റെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കി. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

‘ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ പ്രദേശത്തേക്ക് ഒരു റോക്കറ്റ് ആക്രമണം ഉണ്ടായെന്നും, തങ്ങളുടെ അയൺ ഡോം പ്രതിരോധ സംവിധാനം അതിനെ തടയുകയും ചെയ്തു’ എന്നാണ് സംഭവത്തെ കുറിച്ച് ഇസ്രായേൽ സൈന്യം പ്രസ്താവനയിലൂടെ പ്രതികരിച്ചത്. പ്രധാനമന്ത്രി റാലി നടത്തുന്ന തെക്കൻ നഗരമായ അഷ്‌കെലോണിന് സമീപത്തായിരുന്നു സംഭവം.

ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ‌ പ്രധാന മന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുകയും അദ്ദേഹം ഭാര്യ സാറയ്‌ക്കൊപ്പം പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങിയെന്നും ഇസ്രായേൽ ദേശീയ മാധ്യമായ ബ്രോഡ്കാസ്റ്റർ കെഎൻ 11 വ്യക്തമാക്കുന്നു. നെതന്യാഹുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേലി ടിവി ചാനലുകൾ പ്രക്ഷേപണം ചെയ്തിരുന്നു.

ലികുഡ് പാർട്ടിയുടെ പ്രചാരണങ്ങൾക്കെത്തിയ അദ്ദേഹത്തെ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിനാൽ വേദിയിൽ നിന്നു പുറത്തേക്ക് കൊണ്ടുപോവുന്നതായിരുന്നു. നെതന്യാഹുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേലി ടിവി ചാനലുകൾ പ്രക്ഷേപണം ചെയ്തിരുന്നു. ലികുഡ് പാർട്ടിയുടെ പ്രചാരണങ്ങൾക്കെത്തിയ അദ്ദേഹത്തെ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിനാൽ വേദിയിൽ നിന്നു പുറത്തേക്ക് കൊണ്ടുപോവുന്നതായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇരുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ മാസം ‘ഇസ്ലാമിക് ജിഹാദ്’ എന്ന ചെറിയ സായുധ വിഭാഗം ഇസ്രയേലുമായി മേഖലയിൽ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് നെതന്യാഹു ആക്രമണ ഭീഷണിയെ തുടർന്ന് പ്രചാരണങ്ങൾ വെട്ടിച്ചുരുക്കുന്നത്. ഹമാസ് ശക്തമായ ഗാസ മുനമ്പിൽ നിന്നുള്ള ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെ തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ 10 നും അഷ്ദോഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നിന്ന് നെതന്യാഹുവിനെ ഒഴിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: