ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27 വെള്ളിയാഴ്ച നടക്കും

ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ( DMA ) പതിനാലാമതു ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27 ന്, വെള്ളിയാഴ്ച രണ്ടു മണി മുതൽ തുള്ളിയല്ലൻ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. രണ്ടു മണിക്ക് മെറിൻ ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ക്വിസ് കോമ്പറ്റിഷൻ. അഞ്ചു മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, ക്രിസ്മസ് ഡിന്നർ തുടർന്ന് ഡിജെ.

ഈ വർഷത്തെ പരിപാടികളുടെ വിശിഷ്ട അതിഥികളായി ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാറും, മുൻ മിനിസ്റ്റർ സെനറ്റർ ജഡ് നാഷും പങ്കെടുക്കുമെന്ന് ഭാരവാഹികൾ സിൽവെസ്റ്റർ ജോൺ, ബേസിൽ എബ്രഹാം, ബിനോയ് ജോസഫ് എന്നിവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: