എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ സംവിധാനം ജനുവരി മുതൽ

മുംബൈ: അനധികൃത ഇടപാടുകള്‍ തടയാൻ പുതിയ സംവിധാനം ഒരുക്കി എസ് ബി ഐ. ജനുവരി മുതൽ എ ടി എം കളിൽ നിന്നും പണം പിൻവലിക്കാൻ ഒ ടി പി കൂടി നൽകണം. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ ആയിരിക്കും പണം പിൻവലിക്കുമ്പോൾ ഒ ടി പി നമ്പർ എത്തുക. എ ടി എം വഴിയുള്ള പണം തട്ടിപ്പ് തടയാനാണ് പുതിയ സംവിധാനം ഒരുക്കിയത്.

എടിഎം മെഷീനുകളിൽ പിന്‍വലിക്കാനുള്ള പണം രേഖപ്പെടുത്തിയ ശേഷം മൊബൈലില്‍ ഒടിപി ലഭിക്കും. ഈ നമ്പർ സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് നല്‍കിയാല്‍ പണം ലഭിക്കും.10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതിയെന്നും എസ്ബിഐ പറയുന്നു.

നിലവിലെ, പണംപിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെങ്കിലും ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ ഇതിലൂടെ ഫലപ്രഥമായി തടയാനാകുമെന്നും ബാങ്ക് അവകാശപ്പെടുന്നു. എന്നാൽ മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.

ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതോടെ, എസ്‌ബി‌ഐ എടി‌എമ്മുകൾ‌ സുരക്ഷയുടെ മറ്റൊരു തലത്തിലേക്ക് കൂടിയാണ് കടന്നിരിക്കുന്നത് എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: