76 പേരുടെ ജീവനെടുത്ത് സൊമാലിയയിൽ ഭീകരാക്രമണം

മൊഗദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ 76 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ സ്‌ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപവര്‍ഷങ്ങളില്‍ സൊമാലിയയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അതേസമയം അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഷബാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറയുന്നു. 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരണസംഖ്യ 90 കടന്നതായാണ് പാര്‍ലമെന്റ് ആയ അബ്ദുറിസാറ് മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യത്തിന്റെ വികസനത്തെ തടയാനാണ് ഭീകരര്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്തത് എന്ന് പ്രസിഡൻ്റ് മുഹമ്മദ് അബ്ദുള്ളാഹി മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. തുര്‍ക്കി പൗരന്മാര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്ലു അറിയിച്ചു. 2007 മുതലുള്ള സമാധാന ദൗത്യം അവസാനിപ്പിച്ച് ആഫ്രിക്കന്‍ യൂണിയന്‍ സൈന്യം സൊമാലിയയില്‍ നിന്ന് മടങ്ങാനിരിക്കവെയാണ് ആക്രമണം നടന്നത്. രാജ്യത്തിന്റെ സുരക്ഷാച്ചുമതല ഈ വരുന്ന മേയില്‍ മാത്രമേ വീണ്ടും സൊമാലിയന്‍ സൈന്യത്തിന്റെ കയ്യില്‍ തിരിച്ചെത്തൂ.

Share this news

Leave a Reply

%d bloggers like this: