ഫിൻ‌ലാൻഡിൽ ഇനി ദിവസം ആറുമണിക്കൂറും ആഴ്ചയിൽ നാലുദിവസവും മാത്രം തൊഴിൽ സമയം; ആവേശം സൃഷ്ടിച്ച്‌ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ആഴ്‌ചയിൽ നാല് ദിവസവും, ഒരു ദിവസം ആറ് മണിക്കൂറും മാത്രം ദൈർ‌ഘ്യമുള്ള തൊഴിൽസമയം എന്ന ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ് ഫിൻ‌ലാൻ‌ഡ് പ്രധാനമന്ത്രി സന്ന മരിൻ‌. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിൽ പ്രശസ്തയാണ് സന്ന മരിൻ‌. ഫിൻ‌ലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉള്ളത്. അതേസമയം, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പിലാക്കി നോക്കും.

34 വയസുകാരിയായ സന്ന മരിൻ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. തുർക്കുവിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എസ്ഡിപി) 120-ാം വാർഷികത്തോടനുബന്ധിച്ച്, കുറഞ്ഞ പ്രവൃത്തി സമയത്തിന്റെ ആവശ്യകത അവർ മുന്നോട്ടുവെച്ചു. ഗതാഗത, വാർത്താവിനിമയ മന്ത്രിയായിരിക്കെ ഒരാഴ്ച നാല് ദിവസം മാത്രം നീണ്ടുനിൽക്കുന്ന കുറഞ്ഞ പ്രവൃത്തിസമയം ആവശ്യമാണെന്ന് അവർ പറഞ്ഞിരുന്നു.

ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിൻ‌ലാൻഡിന്റെ അയൽരാജ്യമായ സ്വീഡനിൽ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്, ഇത് നടപ്പാക്കി രണ്ട് വർഷത്തിനു ശേഷം, ജീവനക്കാർ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതൽ ഉത്പാദനക്ഷമതയുള്ളവരുമായാണ് കാണപ്പെട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: