ഐറിഷ് വാഹനവിപണിയിലെ ഇലക്ട്രിക്ക് കാറുകൾ

അയർലണ്ട് വാഹനവിപണി 2020- നെ വരവേൽക്കുന്നത് നിരവധി ഇലക്ട്രിക്ക് കാറുകളുടെ വരവോടെയാണ് , 2019 -ൽ അയർലൻഡ് മാർക്കറ്റിൽ നിരവധി ഇലക്ട്രിക്ക് കാറുകൾ നാം കണ്ടുകഴിഞ്ഞു , Audi e-tron ,Jaguar I-Pace , Kia e-Niro , Hyundai Kona  EV എന്നിവ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു ,  2020 ഓടെ അയർലൻഡ് വിപണിയിൽ വരാൻപോകുന്ന 5 പ്രമുഖ വാഹനനിർമ്മാണ കമ്പനിയുടെ കാറുകൾ പരിചയപ്പെടാം

Mercedes-Benz EQC
പ്രീമിയം ഇലക്ട്രിക്ക് കാറുകളുടെ സെഗ്മെന്റിലേക്കു മെഴ്‌സിഡസ് ബെൻസ് 2020 ഓടെ വിപണിയിലെത്തിക്കുന്ന മോഡലാണ് Mercedes-Benz EQC , 80KWH ലിഥിയം അയോൺ ബാറ്റെറിയും 408HP ഡ്യൂവൽമോട്ടോർ സെറ്റപ്പിലുമുള്ള EQC WLTP പരിശോധന റിപ്പോർട്ട് പ്രകാരം 415 km റേഞ്ച് ഒരു ഫുൾ ചാർജിൽ ലഭ്യമാക്കുന്നു, 110 KV  അതിവേഗ ചാർജിങ് ടെക്നോളജി 40 മിനിറ്റുകൊണ്ട് 80 % വരെ ബാറ്ററി ചാർജ് ആക്കുവാൻ സജ്ജമാണ്
നാലു വേരിയന്റുകളിൽ വിപണിയിൽ പ്രതീക്ഷിക്കുന്ന മെഴ്‌സിഡസ് ബെൻസ് EQC ക്കു €89,450  മുതലാണ് വില പ്രതീക്ഷിക്കുന്നത്.

BMW iX3

BMW ആദ്യ ഇലക്ട്രിക്ക് മോഡലാണ് BMW iX3, 2020-ഓട് കൂടി വിപണിയിലെത്തുന്ന ഇ മോഡൽ mid  segment SUV ആയിട്ടാണ് BMW അവതരിപ്പിക്കുന്നത് , 270 HP ഇലക്ട്രിക്ക് മോട്ടോർ സെറ്റ് അപ്പ്ഓടുകൂടി വരുന്ന ഐ X3 റെയർ വീൽ ഡ്രൈവ് വാഹനമായാണ് അവതരിപ്പിക്കുന്നത് , WLTP റിപോർട്ടുകൾ പ്രകാരം 400 km റേഞ്ച് ഒറ്റ ചാർജിൽ ലഭിക്കുന്നു
74 KWH ലിഥിയം അയോൺ ഹൈവോൾടേജ് ബാറ്ററികൾ ഉപയോഗിക്കുന്ന ഇ വാഹനം 80 % ചാർജ് ചെയ്യാൻ അതിവേഗ ചാർജിങ് ടെക്നോളജി ഉപയോഗിച്ചു 30 മിനിറ്റുകൾ മാത്രം മതിയാക്കുന്നു

Audi e-tron

2020 – ഓട് കൂടി ഓഡി ഇ ട്രോൺ ഏറ്റവും പുതിയ സമ്പൂർണ ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കുന്നു
രണ്ടു ഇലക്ട്രിക്ക് മോട്ടോർ സെറ്റ്അപ്പ് ഒടുകൂടി വരുന്ന ഇ ട്രോൺ മോഡലിൽ 400 HP പവർ ലഭ്യമാകുന്നു , 95 KWH ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത് ,120 KW  അതിവേഗ ചാർജിങ് സംവിധാനം ഉപയോഗിച്ചു 80 % ചാർജ് ചെയ്യുന്നതിന് 30 മിനിറ്റ് മാത്രം മതിയാകും , ഒറ്റത്തവണ ചാർജ് ചെയ്താൽ 390 km റേഞ്ച് ലഭിക്കുമെന്നാണ് WLTP റിപോർട്ടുകൾ പ്രകാരമുള്ള കണക്കുകൾ

കൂടുതൽ ഇലക്ട്രിക്ക് കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ലക്കത്തിൽ  

Manu Mohan
Starmax Systems
www.starmaxsystems.com

Share this news

Leave a Reply

%d bloggers like this: