ഭവന നിർമ്മാണത്തിനായി ഉപയോഗിക്കേണ്ട ഭൂമി മറിച്ചു വിൽക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ CEO

സാമൂഹ്യ ഭവന നിർമ്മാണത്തിന് ഉപയോഗിക്കേണ്ടതിനു പകരം സാംസ്കാരിക, കായിക, വിനോദ പദ്ധതികൾക്കായി 100 മില്യൺ ഡോളർ വിലമതിക്കുന്ന ഭൂമി ഡബ്ലിൻ സിറ്റി കൗൺസിൽ വിൽക്കാൻ ആലോചിക്കുന്നു.ഇതിന്റെ പിന്നിൽ കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓവൻ കീഗന്റെ താൽപര്യങ്ങൾ ആണെന്ന വിവരം ഇതിനോടകം പുറത്തുവന്നു.

വിൽക്കാൻ ഉദ്ദേശിക്കുന്ന 14 സൈറ്റുകളും 15 കൗൺസിൽ വർക്ക് ഡിപ്പോകൾക്കും എകദേശം 90 മില്യൺ ഡോളറിലധികം വില വരുമെന്നും കൂടുതൽ സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും കീഗൻ പറഞ്ഞു.Ballymun, Ballymount, Dolphin’s Barn and Chapelizod എന്നിവിടങ്ങളിലെ അഞ്ച് സൈറ്റുകൾ ഈ വേനൽക്കാലത്ത് വിൽക്കുന്നതിലൂടെ 12.2 മില്യൺ ഡോളർ സമാഹരിക്കും.
ബാക്കിയുള്ളവ 2022 ലെ വേനൽക്കാലത്തിനിടയിൽ ബാച്ചുകളായി വിൽക്കും – ഷെൽബൺ എഫ്‌സി ഹോം ഗ്രണ്ട് ടോൾക്ക പാർക്കും ചാത്തം റോയിലെ(Chatham Row) കോളേജ് ഓഫ് മ്യൂസിക്കും ഇതിൽ വളരെ പ്രധാനപ്പെട്ടവയാണ്.

മിക്ക സൈറ്റുകളും വർഷങ്ങളായി നിഷ്‌ക്രിയമാണെന്നും സൈറ്റുകൾക്ക് പാർപ്പിടം ഉചിതമല്ലെന്നും, അതിനാലാണ് വിൽക്കുന്നതെന്നും കീഗൻ കുട്ടിച്ചേർത്തു.

2020 ലെ ആദ്യത്തെ യോഗം തിങ്കളാഴ്ച ചേരുമെന്നും അതിൽ പ്രസ്തുത സൈറ്റുകളുടെ പട്ടിക കൗൺസിലർമാർക്ക് വിതരണം ചെയ്യുകയും, അതോടൊപ്പം കൗൺസിലിൽ  അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: