വാട്സാപ്പിൽ 2000 കോടി ആഘോഷം

ഡിസംബർ 31ന്‌ വാട്‌സാപ്പിൽ 2000 കോടി പുതുവത്സരദിന സന്ദേശങ്ങൾ അയച്ച്‌ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്‌ ഇന്ത്യക്കാർ. എണ്ണം ഇനിയും കൂടിയേക്കാമെന്നാണ്‌ വാട്‌സാപ് അറിയിക്കുന്നത്‌. ഡിസംബർ 31ന് ആഗോളതലത്തിൽ 10000 കോടി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും അതിൽ 1200 കോടിയോളം ചിത്ര സന്ദേശങ്ങളാണെന്നും വാട്‌സാപ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. വാട്സാപ്പിന്റെ പത്ത്‌ വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്രയും അധികം സന്ദേശങ്ങൾ ഒരു ദിവസം തന്നെ പങ്കുവച്ചത്‌.

ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട അഞ്ച്‌ വാട്‌സാപ് ഫീച്ചറുകളുടെ പട്ടികയും കമ്പനി പുറത്തുവിട്ടു. ടെക്സ്റ്റ്‌ മെസേജിങ്‌, സ്റ്റാറ്റസ്‌, ചിത്ര സന്ദേശങ്ങൾ, കോളിങ്‌ സേവനം, ശബ്ദ സന്ദേശങ്ങൾ എന്നിവയാണവ. 2020ൽനിരവധി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്‌ വാട്സാപ്. അതിൽ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “ഡാർക്ക്‌ മോഡ്‌’ സംവിധാനവുമുണ്ട്‌

Share this news

Leave a Reply

%d bloggers like this: